എല്ലാവരും വ്‌ളോഗ് ചെയ്യുന്നതിനാല്‍ കുറച്ച് ഭാഗങ്ങളേ കാണിക്കുന്നുള്ളൂ…അതീവ സന്തോഷവതിയായി മഷൂറ!സുഹാനയെ മകളെപ്പോലെയാണ് മഷൂറയുടെ പപ്പയും മമ്മിയും കാണുന്നത്, ഈ സ്‌നേഹവും ഒത്തൊരുമയും എന്നും നിലനില്‍ക്കട്ടെയെന്ന് ആരാധകർ

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി പ്രശസ്തനാകുന്നത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ളിതിനെ മുൻനിർത്തി ബഷീറിനെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും കുടുംബത്തോടൊപ്പം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു

സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. ഇതിന് പിന്നാലെ മഷൂറ എന്ന പെണ്‍കുട്ടിയെയും താരം വിവാഹം ചെയ്തു. രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും സന്തോഷജീവിതമാണ് ഇവര്‍ നയിക്കുന്നത്. നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ബഷീറും ഭാര്യമാരും. എങ്കിലും വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ചാണ് സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പോസ്റ്റുകൾ പങ്കുവെക്കുന്നത്

അടുത്തിടെയായിരുന്നു ബിബി ഗാര്‍ഡന്‍ തുടങ്ങിയത്. തന്റെ സ്റ്റാഫിനേയും ബഷീര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരുന്നു.

നാളുകള്‍ക്ക് ശേഷമായി കുടുംബസമേതമായി മഷൂറയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ബഷീര്‍.
പ്രിയപ്പെട്ടവരെയെല്ലാം കാണാനായതിന്റെ സന്തോഷമായിരുന്നു മഷൂറയുടെ മുഖത്ത് കണ്ടത്. ഭാര്യ വീട്ടില്‍ വന്നതോടെ ബഷിയുടെ കൗണ്ടര്‍ കുറഞ്ഞ് പോയോയെന്നായിരുന്നു ചോദ്യം. എല്ലാവരും വ്‌ളോഗ് ചെയ്യുന്നതിനാല്‍ കുറച്ച് ഭാഗങ്ങളേ താന്‍ കാണിക്കുന്നുള്ളൂവെന്നും മഷൂറ പറഞ്ഞിരുന്നു. ബഷി ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ കൊതി വരുമെന്നായിരുന്നു ഗര്‍ഭിണികളുടെ കമന്റെന്നായിരുന്നു സുഹാന പറഞ്ഞത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ സോനു ഡയറ്റിലായിരുന്നു. ഇങ്ങോട്ട് വരികയാണെന്നറിഞ്ഞതോടെ ഈ പ്രാവശ്യം ഡയറ്റ് മാറ്റിയെന്നായിരുന്നു മഷൂറയുടെ കമന്റ്.

മഷൂറ വീഡിയോ എടുക്കുമ്പോള്‍ കൗണ്ടര്‍ പറയാറുള്ള ബഷീര്‍ ഇത്തവണ നിശബ്ദനായിരുന്നു. ഭാര്യ വീട്ടില്‍ വന്നതോണ്ടായിരുന്നോ ഇങ്ങനെയെന്നായിരുന്നു ചോദിച്ചത്. സുഹാനയും മക്കളുമെല്ലാം ഇവിടെ കസിന്‍സിനൊപ്പമായി തിരക്കിലാണ്. എല്ലാവരും നല്ല ആഘോഷത്തിലാണ്. മാംഗ്ലൂര്‍ വീട്ടിലെ ഡെയ്‌ലി വ്‌ളോഗ് പങ്കുവെച്ച മഷൂറയെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. സുഹാനയേയും മകളെപ്പോലെയാണ് മഷൂറയുടെ പപ്പയും മമ്മിയും കാണുന്നത്. ഈ സ്‌നേഹവും ഒത്തൊരുമയും എന്നും നിലനില്‍ക്കട്ടെയെന്നുമായിരുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

Noora T Noora T :