നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ എന്റെ ജാതി, മതമൊക്കെ ഇതിലേക്ക് വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ; വ്യാജ വാര്‍ത്തയ്ക്ക് നജീം അർഷാദ്

തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ ഓണ്‍ലൈന്‍ മീഡിയക്ക് ചുട്ട മറുപടിയുമായി ഗായകന്‍ നജീം അര്‍ഷാദ്. ഫെയ്‌സ്ബുക് പേജ് ലൈക് കൂട്ടാന്‍ തന്റെ ജാതി ,മതം എന്നിവ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് നജീം ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നജീമിന്റെ മറുപടി.

‘താന്‍ മുസ്ലീം ആണെന്ന് കരുതിയര്‍ക്ക് മുന്നില്‍ ആ സത്യം വെളിപ്പെടുത്തി നജീം’ എന്ന തലക്കെട്ടോടെ ഒരു ഓണ്‍ലൈന്‍ മീഡിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് നജീം രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

Ingane oru statement njan oridathum paranjttillaa…

എന്റെ ഉമ്മയുടെ പേര് റഹ്‌മ .. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് …ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം ….

“strange media”( ലോഡ് പുച്ഛം ),(അതിനടിയിൽ കമന്റ് ഇടുന്നവർ )നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ .. ഞാൻ എല്ലാവര്ക്കും വേണ്ടി പാടും .. അതെന്റെ proffession ആണ് ..

( please dont post such untrue stories —StrangeMedia )

Noora T Noora T :