ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിനെതിരെ വീണ്ടും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആവിഷ്‌ക്കാര ചരിത്രം വളച്ചൊടിക്കുന്നത് അംഗീകരിക്കാം സാധിക്കില്ല എന്നാണ് ഒമര്‍ ലുലു പറയുന്നത്. മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് ”മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു”. ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവര്‍ നഷ്ട്ടപെട്ട , ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതി
ടേക്ക് ഓഫ്, സി യു സൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. സുലൈമാന്‍ മാലക്കിന്റെ ജീവിതം പറയുന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും താരങ്ങളുടെ പ്രകടനവുമെല്ലാം കൈയ്യടി നേടുകയാണ്. അതേസമയം വലിയ വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങുന്നുണ്ട്.
മാലിക്കിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നത്. മഹേഷ് നാരായണന്റെ മാസ്റ്റര്‍ പീസാണ് മാലിക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ രാഷ്ട്രീയമാണ് വിമര്‍ശിക്കപ്പെടുന്നത്. ബീമാപ്പള്ളി സംഭവത്തെ ചിത്രം വളച്ചൊടിക്കുന്നുവെന്നും ഇസ്ലാമോഫോബിയയ്ക്ക് അനുകൂലമാണെന്നുമെല്ലാമാണ് വിമര്‍ശനം. ആരോപണങ്ങളെ സംവിധായകന്‍ നിരസിച്ചിരുന്നു. തന്റെ സിനിമയ്ക്ക് ബീമാപ്പള്ളി സംഭവുമായി ബന്ധമില്ലെന്നും തന്റേത് സാങ്കല്‍പ്പിക കഥയാണെന്നുമായിരുന്നു സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞത്. പച്ച കൊടി കാണിച്ചാല്‍ മുസ്ലീം ലീഗാകില്ലെന്നും മഹേഷ് അഭിപ്രായപ്പെട്ടിരുന്നു.