ബിഗ് ബോസ് ഷോ ഒരു ചെറിയ കാര്യമല്ല ; സീസൺ ത്രീയിലൂടെ ആരാധകരെ ഏറെ നേടിയെങ്കിലും തലവര മാറിമറിഞ്ഞത് ഈ രണ്ടുപേരുടേതാണ്; മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് അവർ എത്തുന്നു !

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് സീസണ്‍ 3 ഗ്രാന്റ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകരും . വോട്ടിംഗിലൂടെ വിജയിയെ തീരുമാനിക്കാനായുള്ള അവസരം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയതോടെ മുൻ സീസണിൽ നിന്നും വ്യത്യസ്തമായൊരു അനുഭവമാണ് ബിഗ് ബോസ് ഷോ ഈ സീസണിൽ ഒരുക്കിയിരിക്കുന്നത് .

ആരാവും ഈ സീസണിലെ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്. ബിഗ് സ്‌ക്രീനിലെ അവസരങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അനൂപ് കൃഷ്ണനും സൂര്യ മേനോനും. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയത്.

“നഖ”മെന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് അനൂപ് കൃഷ്ണന്‍. സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ആസിഫ് അലിയുള്‍പ്പടെ നിരവധി താരങ്ങളാണ് അനൂപിനും സംഘത്തിനും ആശംസ അറിയിച്ചെത്തിയത്. അടുത്തിടെയായിരുന്നു അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

അങ്ങനെ ഒരു സ്വപ്നം കൂടി ഈശ്വരൻ യാഥാർഥ്യം ആക്കി തരുന്നു. ഞാൻ ആദ്യമായി കഥ എഴുതി അഭിനയിക്കുന്ന തമിഴ് പടത്തിന്റെ ആദ്യ പോസ്റ്റർ ആണ് ഇത്. ചിങ്ങത്തിൽ ഷൂട്ടിംഗ് തുടങ്ങും. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നുവെന്ന് കുറിച്ചായിരുന്നു സൂര്യ മേനോൻ പുതിയ സന്തോഷം പങ്കുവെച്ചത്. സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞതിന് ശേഷമായാണ് സൂര്യ ഈ സന്തോഷം പങ്കുവെച്ചെത്തിയത്.

about bigg boss show

Safana Safu :