ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയുടെ ചർച്ചകളാണ് സിനിമാ ലോകത്തും ആരാധകർക്കിടയിലും നടന്നുകൊണ്ടിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നാളുകളായി കാത്തിരുന്ന ചിത്രം പ്രതീക്ഷയിലും മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. തീയേറ്റര്‍ റിലീസിനായി ആരാധകരും അണിയറ പ്രവര്‍ത്തകരും ഒരുപോലെ കാത്തിരുന്നുവെങ്കിലും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു റിലീസ് ചെയ്തത്. എങ്കിലും വൻവരവേൽപ്പായിരുന്നു ചിത്രത്തിന് കിട്ടിയത്.
സോഷ്യല്‍ മീഡിയയിലെങ്ങും മാലിക് ചര്‍ച്ചകളാണ്. ചിത്രത്തിന്റെ മേക്കിംഗും ഫഹദ് അടക്കമുള്ള താരങ്ങളുടെ പ്രകടനവുമെല്ലാം കൈയ്യടി നേടുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ രാഷ്ട്രീയത്തെ ചൊല്ലി വിമര്‍ശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ് . ബീമാപ്പള്ളി സംഭവത്തെ വളച്ചൊടിച്ചുവെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന ആരോപണം. ഇപ്പോഴിതാ ആരോപണങ്ങളില്‍ ചിത്രത്തിന്റെ സംവിധായകന്‍ ആയ മഹേഷ് നാരായണന്‍ മറുപടി നല്‍കുകയാണ്.
ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം. പച്ചക്കൊടി വെച്ചത് കൊണ്ട് മുസ്ലീം ലീഗ് പാര്‍ട്ടിയാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. താന്‍ ഇടതുപക്ഷ അനുഭാവിയാണ്. അങ്ങനെയല്ലെന്ന് ഒരിക്കലും പറയില്ല. ബീമാപ്പള്ളി സംഭവ സമയത്ത് ഇടതുപക്ഷമാണ് ഭരിച്ചതെങ്കില്‍ അതിന് ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നല്ലോ ആഭ്യന്തരമന്ത്രി, മുസ്ലീം ലീഗിന്റെ മന്ത്രിമാര്‍ ഒക്കെ വന്നിരുന്നല്ലോ. അവരൊന്നും ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയല്ലല്ലോയെന്നും മഹേഷ് നാരായണന്‍ ചോദിക്കുന്നു.
അതേസമയം തന്റെ സിനിമ ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് കാരണമായത് നല്ലൊരു കാര്യമായാണ് തോന്നുന്നതെന്നും മഹേഷ് നാരായണന്‍ പറയുന്നു. സര്‍ക്കാരും പോലീസുമാണ് കലാപത്തിന് പിന്നിലെന്ന് സിനിമയുടെ അവസാനത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രം കൃത്യമായി പറയുന്നുണ്ട്. ബീമാപ്പളളി സംഭവം നടക്കുന്ന സമയത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും മഹേഷ് നാരായണന്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരത്ത് കോവളത്താണ് താന്‍ താമസിക്കുന്നത്. ആ സമയത്ത് താന്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ഒരു ഡോക്യുമെന്ററി സംവിധായകന്റെ ധൈര്യത്തോടെ സിനിമ സംവിധാനം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും മഹേഷ് പറഞ്ഞു.
അതേസമയം നേരത്തെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയ്ക്ക് ബീമാപ്പള്ളി സംഭവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മഹേഷ് നാരായണന്‍ പറഞ്ഞത്. താന്‍ പറഞ്ഞത് സാങ്കല്‍പ്പിക കഥയാണ്. ബന്ധപ്പെടുത്താന്‍ സാധി്ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. താനൊരു സ്ഥലത്തിന്റേയും വ്യക്തിയുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നുമായിരുന്നു മഹേഷ് നാരായണന്‍ ഫില്‍മിബീറ്റിനോട് പറഞ്ഞത്. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കൂട്ടിവായിക്കാമെന്നും ഡിസ്‌ക്ലെയ്മര്‍ വച്ചാണ് സിനിമ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആമസോണ്‍ പ്രൈമിലൂടെയായിരുന്നു മാലിക്കിന്റെ റിലീസ്. ഫഹദിനൊപ്പം നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന പ്രത്യേകതയും മാലിക്കിനുണ്ട്. മഹേഷും ഫഹദും ഒരുമിക്കുന്ന മൂന്നാമത്തെ സിനിമയാണ് മാലിക്.
about malik