‘എന്തുവാ ഇത്’ നാല് മാസം ഗർഭിണിയായപ്പോൾ തുടങ്ങിയതാ, ആഗ്രഹത്തിനൊപ്പം അവളും നിന്നു ; ഒരു ബിടെക്കുകാരന്റെയും എം എ ഇംഗ്ലീഷുകാരിയുടെയും ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ ; വിശേഷങ്ങളുമായി സഞ്ജുവും ലക്ഷ്മിയും!

മലയാളി പ്രേക്ഷകർക്കിടയിൽ ഹിറ്റാകാൻ അധികമൊന്നും കഷ്ട്ടപ്പെടേണ്ട. അതുപോലെതന്നെ വിമർശനങ്ങൾ കേൾക്കാനും അധികദൂരം പോകേണ്ട. നമ്മൾ മലയാളികൾ അത്രത്തോളം പ്രതികരണശേഷി ഉള്ളവരായതുകൊണ്ടാണ് ഇതൊക്കെ സാധ്യമാകുന്നത്. എന്നാൽ, വളരെക്കാലമായി ഫേസ്ബുക്കിലൂടെയൂം യൂട്യൂബിലൂടെയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ദമ്പതികൾ ഉണ്ട്. സഞ്ജുവും ലക്ഷ്മിയും.

‘എന്തുവാ ഇത്’ ഒറ്റ ഡയലോഗിൽ മലയാളികളെ ഒന്നടങ്കം തങ്ങളിലേക്ക് ആകർഷിച്ച താര ദമ്പതികൾ ആണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്കിലൂടെ തുടങ്ങിയ ഇരുവരുടെയും പ്രയാണം മിനി സ്ക്രീൻ വരെ എത്തിനിൽക്കുകയാണ്. മികച്ച യൂ ട്യൂബർസായി തിളങ്ങുന്ന ഇവരുടെ കുടുംബം മുഴുവനും മികച്ച അഭിനേതാക്കൾ എന്ന് തെളിയിച്ചിരിക്കുകയാണ്.

ഇരുവരുടെയും വീഡിയോകൾക്ക് മില്യൺ കാഴ്ചക്കാർ ആണ് കിട്ടുക. അത്രത്തോളം ആരാധകരെ സ്വാധീനിക്കാൻ ഇരുവർക്കും കഴിഞ്ഞു എന്നതാണ് വാസ്തവം. എല്ലായിപ്പോഴും ഇവരുടെ മണ്ടത്തരങ്ങളും വിശേഷങ്ങളും കാണുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇവർ ഇങ്ങനെയൊക്കെയാണോ എന്നതിനെ കുറിച്ചു മലയാളികൾക്കറിയില്ല. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇരുവരും അവരുടെ യഥാർത്ഥ വിശേഷങ്ങളും രീതികളും പങ്കുവച്ചിരിക്കുകയാണ്..

ടിക്ടോക്കിലൂടെ തുടങ്ങി, ഫെയ്സ്ബുക്കിലെയും യുട്യൂബിലെയും താരങ്ങളായി വളർന്നവരാണ് ലക്ഷ്മിയും സഞ്ജുവും. കുടുംബം ഒന്നടങ്കം ഇരുവർക്കും ഒപ്പം അഭിനയത്തിലും അല്ലാതെയും പിന്തുണ അറിയുച്ചുകൊണ്ട് രംഗത്തുണ്ട്. സഞ്ജുവിന്റെ സഹോദരി ഡോ.എം.മഞ്ജുവും അമ്മ പത്മിനിയുമെല്ലാം ഇവരുടെ വിഡിയോകളിലൂടെ താരങ്ങൾ ആയവർ ആണ്.

ഇരുവരുടെയും വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷകണക്കിന് ആരാധകരെ നേടുന്നത്. യുട്യൂബിൽ 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഫെയ്സ്‌ബുക്കിൽ 8 ലക്ഷത്തിലധികം ഫോളോവേഴ്സുമാണ് ഇരുവരും ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത്.

വീട്ടിലെ കൊച്ചുകൊച്ചു തമാശകളാണ് ഇവരുടെ വിഡിയോകളുടെ പ്രധാന ആകർഷണം. പൊതുവായി കണ്ടുവരുന്ന അമ്മായിയമ്മപ്പോരും നാത്തൂൻ പോരും ഒക്കെയും ഉണ്ട് ഇരുവരുടെയും വീഡിയോകളിൽ. അടുത്തിടെ പുറത്തിറങ്ങിയ പുരുഷധനം എന്ന വീഡിയോയും ഏറെ ഹിറ്റായിരുന്നു. പൊതു കൺസെപ്റ്റ് ആണെങ്കിൽ കൂടിയും മേക്കിങ്ങിലെ വ്യത്യസ്തതയാണ് ഇവരെ മലയാളികൾക്കിടയിൽ വെറുപ്പിക്കാതെ പിടിച്ചുനിർത്തുന്നത്.

ബിടെക് ബിരുദധാരിയാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലിഷ് പൂർത്തിയാക്കി നെറ്റ് പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലാണ്. സിനിമകളിൽ, കൊല്ലം ഭാഷയിൽ ഡയലോഗുകൾ തയാറാക്കാൻ അണിയറ പ്രവർത്തകർ സഞ്ജുവിനെയും ലക്ഷ്മിയെയും തേടി ഇപ്പോൾ എത്താറുണ്ട്. അഭിനയം പാഷൻ ആണെങ്കിലും സഞ്ജു അച്ഛൻ മധുവിനൊപ്പം പിഡബ്ല്യുഡി കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്നുണ്ട്.

കുട്ടിക്കാലം മുതലേയുള്ള തന്റെ സ്വപ്നമാണ് സിനിമയെന്ന് പറയുകയാണ് സഞ്ജു. അവസരം തേടി കുറേ നടന്നു. അഭിനയമാണ് താൽപര്യമെങ്കിലും അതിനൊപ്പം ചെറിയ തോതിൽ തിരക്കഥയെഴുത്തുമുണ്ടായിരുന്നു എന്നും അഭിമുഖത്തിൽ സഞ്ജു പറയുന്നു. തന്റെ അഭിനയ മോഹങ്ങൾക്ക് ഒപ്പം ലക്ഷ്മി പൂർണ്ണ പിന്തുണ നൽകി ഒപ്പം നിൽക്കുകയായിരുന്നു .

ആദ്യ ലോക്ക് ഡൗൺ കാലത്താണ് തങ്ങൾ ടിക്ക് ടോക്ക് ചെയ്യാൻ തുടങ്ങിയത്. ആദ്യമാദ്യം ലക്ഷ്മിക്ക് അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു എങ്കിലും തന്റെ ആഗ്രഹത്തിന് അവളും ഒപ്പം നിൽക്കുകയായിരുന്നു. വിഡിയോസ് ചെയ്തു തുടങ്ങുമ്പോൾ ലക്ഷ്മി 4 മാസം ഗർഭിണിയുമായിരുന്നു.

ആദ്യമൊക്കെ ലക്ഷ്മിയുടെ പെർഫോമൻസ് കണ്ട് ശരിക്കും ഞെട്ടിയെന്നും കക്ഷി ഇത്ര പ്രതിഭയാണെന്ന് അറിഞ്ഞില്ലെന്നും സഞ്ജു പറയുന്നു. മാത്രമല്ല ആദ്യ കാലത്തൊക്കെ വിഡിയോയ്ക്ക് കണ്ടന്റുകൾ തയാറാക്കിയിരുന്നത് താൻ ആണെങ്കിൽ ഇപ്പോൾ വരുന്നവയിൽ 70 ശതമാനവും ലക്ഷ്മിയുടെ ആശയങ്ങളാണെന്നും റിഹേഴ്സലില്ലാതെയാണ് ഷൂട്ട് എന്നും താരം പറയുന്നു

ലക്ഷ്മി കാരണമാണ് കൂടുതലും റീച്ച് കിട്ടിത്തുടങ്ങിയതെന്നും സഞ്ജു വ്യക്തമാക്കി ‘എന്തുവാ ഇത്’ ഹിറ്റായതിനെക്കുറിച്ചും അഭിമുഖത്തിൽ സഞ്ജു പറയുന്നുണ്ട്. ആദ്യമൊക്കെ കമന്റുകളിൽ നിറയെ ഈ ഡയലോഗായിരുന്നു. ആദ്യം കരുതിയത് ആർക്കും വീഡിയോ ഇഷ്ടമാകാതെ ‘എന്തുവാ ഇത്’ എന്ന് ചോദിക്കുന്നതാണെന്നാണ്‌ എന്നാൽ പിന്നെയാണ് ആളുകൾ ഈ ഡയലോഗ് ഇഷ്ടപ്പെട്ട് കമന്റിടുകയാണെന്ന് മനസ്സിലായത് എന്നും സഞ്ജു വ്യക്തമാക്കി.

about social media fame

Safana Safu :