ആരാധകര്‍ എന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഒരാള്‍ ഗ്ലാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണെന്ന് ഗോദയിലെ നായിക

ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയന്‍ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികള്‍ക്കു പരിചിതയാകുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വാമിഖ. മലയാളത്തിലേക്ക് വീണ്ടും വരാനുള്ള തയ്യാറെടുപ്പിലാണ് വാമിഖ. ഇതിനിടെ തന്നെ ആരാധകര്‍ ഹോട്ട് എന്ന് വിളിക്കുന്നതിനെ കുറിച്ചും പഞ്ചാബികളുടെ മദ്യാപനത്തെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വാമിഖ മനസ് തുന്നത്.

ആരാധകര്‍ എന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതില്‍ വിഷമമില്ല. അത് നല്ല കാര്യമാണ്. ഒരാള്‍ ഗ്ലാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സൗന്ദര്യം എന്നത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. വാമിഖ പറയുന്നു. ഒരാളുടെ മനസിൽ തന്നെപ്പറ്റി മോശമായി തോന്നുണ്ടെങ്കിൽ അത് അയാളുടെ കണ്ണിൽ ഉണ്ടാവുമെന്നും വാമിഖ പറയുന്നു. എന്നാൽ മനസിൽ സ്നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിലായിരിക്കുമെന്നും താരം അഭിപ്രായപ്പെടുന്നു. താൻ ഒന്നിനെപ്പറ്റിയും ആലോചിക്കാറില്ല. വിഷമിക്കുകയുമില്ല. ദിവസവും ഉറങ്ങുന്നതിനു മുൻപ് അച്ഛൻ ഒരു പെഗ് മദ്യം കഴിക്കാറുണ്ട്. എന്നാൽ അച്ഛൻ ഒരു മദ്യപാനിയാണെന്ന് പറയാൻ കഴിയില്ല. ഞാൻ മദ്യപിക്കാറില്ല. ജന്മദിനദിവസം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുമ്പോൾ മാത്രം ചിയേഴ്സ് പറയും. ഒരിക്കലും ഇതിനെ മദ്യപാനശീലമായി കാണാൻ കഴിയില്ല വാമിഖ പറയുന്നു.

ഞാൻ ഒരു പഞ്ചാബിയാണ്. മദ്യപാനശീലം ഉള്ളവരാണ് പഞ്ചാബികളിൽ അധികവും എന്നു കരുതുന്നവരുണ്ടെന്നും വാമിഖ പറയുന്നു. എന്നാല്‍ കേരളത്തിലെ പോലെ തന്നെയാണ് ഇവിടെയുമെന്നും വാമിഖ അഭിപ്രായപ്പെടുന്നു. സിനിമയോടാണ് തന്റെ പ്രണയമെന്നും കുട്ടിക്കാലം മുതലേ നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് മുംബെെയിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Noora T Noora T :