ഒരുപാട് കഷ്ടപ്പെട്ട്, ചാൻസ് തെണ്ടി നടന്നു, തോൽവികൾ ഏറ്റുവാങ്ങി ഒക്കെയാണ് താൻ ഇതുവരെ എത്തിയത്; ഇനി ഉള്ള കാലവും പട്ടി ഷോ കാണിച്ചു ഇങ്ങനെ തന്നെ ഞാൻ ഉണ്ടാവും: ഹരീഷ് ശിവ രാമകൃഷ്ണന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

അകം എന്ന സംഗീതബാൻഡുമായി എത്തി സംഗീത പ്രേമികളുടെ മനസ്സിൽ ഒരു ഇടം നേടിയ പാട്ടുകാരനാണ് ഹരീഷ് ശിവ രാമകൃഷ്ണൻ. നിരവധി റേഡിയോ ജിംഗിളുകളിലും സംഗീതസംരംഭങ്ങളിലും ഭാഗമായ ഹരീഷ് 2012-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ജവാൻ ഓഫ് വെള്ളിമലയിലെ ‘മറയുമോ’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചത്. വ്യത്യസ്തമായ ഗാനാലാപന ശൈലിയിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം നേടി ഈ അത്ഭുത ഗായകൻ.

ഇപ്പോഴിതാ തന്റെ ഫേസ്ബുക്കിലെ പുതിയ ഒരു പോസ്റ്റിലൂടെയാണ് ഹരീഷ് ശ്രദ്ധ നേടുന്നത്. നിങ്ങൾ കരുതുന്നത് പോലെ ഒരു പാട്ടല്ല അത്, മറിച്ചു പട്ടി ഷോയെക്കുറിച്ചുള്ള ഗായകൻ്റെ ഒരു കുറിപ്പാണെന്നാണ് ഹരീഷ് പറയുന്നത്

ഒരുപാട് കഷ്ടപ്പെട്ട്, ചാൻസ് തെണ്ടി നടന്നു, തോൽവികൾ ഏറ്റുവാങ്ങി ഒക്കെയാണ് താൻ ഇതുവരെ എത്തിയതെന്നും, അത്കൊണ്ട് തന്നെ അതൊരു ആഘോഷമാക്കി താൻ ഇനിയും ഷോ കാണിച്ചു ജീവിക്കുമെന്നാണ് ഹരീഷിന്റെ മാസ്സ് പോസ്റ്റ്. മാത്രമല്ല, കൊഴിഞ്ഞു തുടങ്ങിയ മുടി മറക്കാനായി താൻ ഒരു വിഗ് വെച്ചിട്ടുണ്ട് എന്നും ആളുകളെ ഞെട്ടിച്ചുകൊണ്ട് ഈ ഗായകൻ തുറന്നെഴുതിരിക്കുകയാണ്.

ഹരീഷിന്റെ പോസ്റ്റ് ഇങ്ങനെ.

“ഒരുപാട് കഷ്ടപ്പെട്ടും, വിജയിച്ചും, പരാജയപ്പെട്ടും, ചിരിച്ചും, കരഞ്ഞും, കഠിനാധ്വാനം ചെയ്തും, പലതവണ വീണും, ചാൻസ് ഇന് വേണ്ടി അലഞ്ഞും, ചവിട്ടി താഴ്ത്തിപ്പെട്ടും, പൊടി തട്ടി എണീറ്റും തന്നെ ആണ് ഇക്കണ്ട കാലം മുഴുവൻ ജീവിച്ചത് – അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടും, തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചും തന്നെ ആണ് ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. ഇനി ഉള്ള കാലവും വയർ അകത്തേക്ക് വലിച്ചു പിടിച്ചു, sunglass ഉം വെച്ചു, പട്ടി ഷോ കാണിച്ചു ഇങ്ങനെ തന്നെ ഞാൻ ഉണ്ടാവും…. തലയുടെ മുൻവശത്തിൽ, കൊഴിഞ്ഞു പോയ മുടി കവർ ചെയ്യാൻ wig വെച്ചിട്ടുണ്ട്, അതു ചിലദിവസം കൊരങ്ങൻ തൊപ്പി വെച്ച പോലെ ഇരിക്കുമ്പോ കവർ ചെയ്യാൻ ഈ തലേക്കെട്ടും വെക്കാറുണ്ട്,”

Noora T Noora T :