വേർപാടിന് ഒരു വർഷം തികയുന്നു, വേദനയോടെ സൂര്യ… ചേർത്ത് നിർത്തി ഉറ്റവർ

മുത്തശ്ശന്റെ ഓർമ്മകളിൽ ബിഗ് ബോസ്സ് മത്സരാർത്ഥി സൂര്യ ജെ. മേനോൻ. മുത്തശ്ശന്റെ ആദ്യ ഓർമ്മദിനമാണിന്ന്. തന്റെ കുടുംബത്തിലെ ഏക ദേശീയ പുരസ്‌കാര ജേതാവാണ് മുത്തശ്ശൻ എന്നാണ് സൂര്യ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്

പി.എസ്. കരുണാകരൻ നായർ എന്നാണ് സൂര്യയുടെ മുത്തശ്ശന്റെ പേര്. ഇദ്ദേഹം 103-ാം വയസ്സിലാണ് അന്തരിച്ചത്. കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന പുരസ്‌ക്കാര ജേതാവാണ് ഇദ്ദേഹം. മൂവാറ്റുപുഴ ടൗൺ യു.പി. സ്കൂളിൽ വർഷങ്ങളോളം പ്രധാനാധ്യാപകനായിരുന്നു സൂര്യയുടെ മുത്തശ്ശൻ. വല്യസാർ എന്നാണ് ശിഷ്യർ ഇദ്ദേഹത്തെ ഓർക്കുക. പ്രൈമറി സ്കൂൾ അധ്യാപകനായി ശമ്പളം പോലും വാങ്ങാതെയാണ് അദ്ദേഹം അധ്യാപന വൃത്തിയിൽ പ്രവേശിച്ചത്. പ്രധാനാധ്യാപകനാവാൻ ടി.ടി.സി. നിര്ബന്ധമെന്നായപ്പോൾ 41-ാം വയസ്സിൽ അതും പൂർത്തിയാക്കി

1964 ൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം അന്നത്തെ രാഷ്‌ട്രപതി ഡോ: എസ്. രാധാകൃഷ്ണനിൽ നിന്നും അദ്ദേഹം സ്വീകരിച്ചു. തിരിച്ചു നാട്ടിൽ എത്തിയപ്പോൾ മുവാറ്റുപുഴയിൽ അദ്ദേഹത്തിന് നൽകിയ സ്വീകരണത്തിൽ പ്രൊഫ: ജോസഫ് മുണ്ടശ്ശേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
ഇദ്ദേഹത്തിന്റെ നേട്ടങ്ങളും സമരങ്ങളും നിരവധിയാണ്. ‘മുവാറ്റുപുഴയുടെ ചരിത്രം’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് കരുണാകരൻ മാഷ്. അദ്ദേഹത്തിന് രണ്ടാണ്മക്കളും മൂന്നു പെണ്മക്കളുമാണുള്ളത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് സൂര്യ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് . മോഡലും, ഡി.ജെയും നർത്തകിയുമായി ഒട്ടേറെക്കാലം നിറഞ്ഞ് നിന്ന സൂര്യ കൂടുതൽ അറിയപ്പെട്ടത് ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വേദിയിൽ നിന്നുമാണ്. തന്റേതായ രീതിയിൽ സൂര്യ ബിഗ് ബോസ് ഷോയിൽ തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്

എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ സൂര്യ സൈബർ ഇടത്തിൽ അതിരൂക്ഷമായ വ്യക്തിഹത്യ നേരിട്ടിരുന്നു. തുടക്കത്തിൽ പകച്ചുവെങ്കിലും, പിന്നീട് സൂര്യ അതു കയ്യടക്കത്തോട് കൂടി കൈകാര്യം ചെയ്യാൻ പഠിച്ചു. തന്റെ മരണം കാണാനാണോ ഇവർ കാത്തിരിക്കുന്നത് എന്ന് ചോദിക്കേണ്ട ഒരു അവസ്ഥയിലൂടെ സൂര്യ കടന്നു പോയിരുന്നു.

അണിഞ്ഞൊരുങ്ങിയാൽ ഐശ്വര്യ റായിയുടെ സമാനതകൾ ഉള്ളതുകൊണ്ടും സൂര്യ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഘട്ടത്തിൽ സൈബർ വ്യക്തിഹത്യ നടന്ന സാഹചര്യത്തിൽ സൂര്യ ഏതാനും ദിവസത്തേക്ക് സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ഇടവേളയെടുത്തിരുന്നു. സ്ത്രീപുരുഷ ഭേദമന്യേ താൻ ആക്രമണം നേരിട്ടു എന്നും സൂര്യ അന്ന് പറഞ്ഞിരുന്നു. സൈബർ ആക്രമണം നേരിട്ട സൂര്യ ഗംഭീര തിരിച്ചുവരവാണ് പിന്നീട് നടത്തിയത്

Noora T Noora T :