കുറ്റം പറയാൻ എന്തെങ്കിലും കാത്ത് നിന്നവർക്ക് അത് കിട്ടി, അന്ന് നടന്ന സംഭവം! അമ്മയുടെ ആ വാക്ക് എല്ലാം മാറ്റി മറിച്ചു; സൂര്യയുടെ വെളിപ്പെടുത്തൽ

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ. പെട്ടെന്ന് പുറത്താവുമെന്ന് പലരും കരുതിയ സൂര്യ എണ്‍പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമാണ് ഷോയിൽ നിന്ന് പുറത്തായത്. ബിഗ് ബോസിലുളള സമയത്ത് കുറെ വിളിപ്പേരുകള്‍ സൂര്യയ്ക്ക് വന്നിട്ടുണ്ട്. ഇതേകുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ മനസ്സ് തുറക്കുകയാണ് . രോഗി, ഫേക്ക്, ഒടിയന്‍, കുമ്പിടി, ബാലാമണി, അങ്ങനെ കുറെ വിളിപ്പേരുകൾ തനിയ്ക്ക് വന്നിരുന്നുവെന്ന് സൂര്യ പറയുകയാണ്.

‘ബാലാമണി എന്ന ഒരു ക്യാരക്ടറ് അവിടെ ചെയ്തിരുന്നു. ഒരു വീക്ക്‌ലി ടാസ്‌ക്കില്‍ ചെയ്തതാണ്. എനിക്ക് വന്ന ക്യാരക്ടറാണ് ബാലാമണി. ബാക്കിയുളള മല്‍സരാര്‍ത്ഥികളെ അപേക്ഷിച്ച് ഞാന്‍ കുറച്ച് സൈലന്റാണ്. ഞാന്‍ അത്ര പെട്ടെന്ന് റിയാക്ട് ചെയ്യുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്യില്ല. എന്‌റെ നടപ്പിലായാലും ആ ഒരു രീതിയിലാണ് ഞാന്‍ നടക്കുന്നത്. അപ്പോ കൂടെയുളള മല്‍സരാര്‍ത്ഥികള് കളിയാക്കി ബാലാമണി ബാലാമണി എന്ന് വിളിക്കും.

ഹേറ്റേഴ്‌സ് എന്തെങ്കിലും കിട്ടാനായി നോക്കി ഇരിക്കുവായിരുന്നു. അന്ന് ബാലാമണി അവര് ഏറ്റുപിടിച്ചു. ആ ഒരു പേരില് ഫേസ്ബുക്ക് ഗ്രൂപ്പ് വരെ തുടങ്ങി. ബാലാമണി ഹേറ്റേര്‍സ് എന്ന് പറഞ്ഞത്’. സൈബര്‍ അറ്റാക്ക് വന്ന സമയത്ത് അമ്മ നല്‍കിയ ഉപദേശത്തെ കുറിച്ചും സൂര്യ പറഞ്ഞു. ‘പുറത്തിറങ്ങിയ ശേഷം ഫേസ്ബുക്കൊന്നും നോക്കണ്ട എന്ന് അമ്മ പറഞ്ഞിരുന്നു. എന്താണ് കാര്യമെന്ന് അറിയാന്‍ വേണ്ടി സുഹൃത്തുക്കളോട് ചോദിച്ചപ്പോഴാണ് ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ടെന്ന് അവര് പറഞ്ഞത്’.

‘ആദ്യം അത് ചെറിയ പ്രശ്‌നങ്ങളാണെന്ന് കരുതി. പിന്നെ പിന്നെയാണ് വന്‍ റേഞ്ചിലുളള പ്രശ്‌നങ്ങളാണെന്ന് അറിഞ്ഞത്. അത് ഞാനുമായി ബന്ധപ്പെട്ട പലരെയും ദോഷം ചെയ്തു. ആദ്യം ഞാന്‍ ഭയങ്കര ഡൗണായിരുന്നു. പിന്നെ അമ്മ നല്‍കിയ ഒരു ഉപദേശത്തിന് ശേഷം ഞാന്‍ മാറി’. ‘മോളെ നീ ഡൗണായിട്ട് എത്രനാള്‍ നില്‍ക്കും എന്ന്’ അമ്മ ചോദിച്ചു. ‘ഈ സൈബര്‍ തൊഴിലാളികളല്ല നിനക്ക് ജീവിക്കാന്‍ പൈസ തരുന്നത്. നമ്മള്‍ അധ്വാനിച്ചാലെ നമുക്ക് പെെസ കിട്ടുളളൂ’.

അമ്മ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. അച്ഛനും അമ്മയും ഞാനും അധ്വാനിച്ചാലെ പൈസ കിട്ടുളളൂ. അല്ലാതെ ഇവരാരും എനിക്ക് പൈസ കൊണ്ടുതരില്ല. എനിക്ക് ഒരു അരി മണി പോലും വാങ്ങിത്തരാതെ എന്നെ കുറ്റം പറയുന്ന ആള്‍ക്കാരെ കേള്‍ക്കേണ്ട കാര്യം എനിക്കില്ല. അത് ഞാന്‍ പറഞ്ഞപ്പോ അമ്മ എന്നെ മോട്ടിവേറ്റ് ചെയ്തു.

മാനസികമായിട്ട് പ്രശ്‌നങ്ങളുളള ആള്‍ക്കാരാണ് ഇങ്ങനെയൊക്കെ എഴുതുന്നത്, അങ്ങനെ മാനസികമായിട്ട് പ്രശ്‌നമുളളവരെയും നമ്മള് റെസ്പക്ട് ചെയ്യണം. കാരണം മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതി നമ്മള് അവരെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. ഇപ്പോ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന രീതിയിലാണ് എടുക്കുന്നതെന്നും സൂര്യ പറഞ്ഞു.

അതെ സമയം മണികുട്ടനോടുള്ള തന്റെ പ്രണയത്തെ കുറിച്ചും സൂര്യ മനസ്സ് തുറന്നു. മണികുട്ടനോടുള്ള ഇഷ്ടം ഗെമിനെ വേണ്ടിയുള്ള സ്ട്രാറ്റജിയായിരുന്നോ? യഥാർത്ഥ സ്നേഹമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൂര്യ

മണികുട്ടനോടുള്ള എന്റെ പ്രണയം അന്നും ഇന്നും എന്നും എപ്പോഴും സത്യമാണ്. അതൊരു സ്ട്രാറ്റജിയല്ലായിരുന്നു. എനിയ്ക്ക് ഇഷ്ട്ടം തോന്നി മാന്യമായ രീതിയിൽ പറഞ്ഞു. മോശമായ രീതിയിലോ, അടുത്ത് പോയി ഇരിക്കുക, ദേഹത്ത് തൊടുക ഇതൊന്നും ചെയിതിയിട്ടില്ല. പിന്നെ കാണുന്ന ആൾക്ക് എന്താണ് ഈപ്രശ്നം. ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാൽ ആ പെൺകുട്ടി മോശം പെൺകുട്ടിയാണ് , പോക്ക് കേസാണ് എന്നാണ് പലരും കരുതുന്നത്. ഒരു ആൺകുട്ടി പെൺകുട്ടിയെ പ്രപ്പോസ് ചെയ്താൽ അവൻ ഭയങ്കര തൻെറടി, അവൻ ധൈര്യമുളളവനാണെന്ന് പറയും. ഈ പ്രശ്നം ഉള്ളത് കൊണ്ടാണ് വിസ്മയ പോലെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നത്. പെൺകുട്ടികൾക്ക് എക്സ്പ്രസ്സ് ചെയ്യാൻ പേടിയാണ്, ആളുകൾ എങ്ങനാ എടുക്കുമെന്നുള്ള പേടിയാണ് അവർക്കുള്ളത്

എന്റെ അച്ഛനും അമ്മയോടും ഫ്രീഡം തന്നു, ഞാൻ അത് മിസ്യൂസ് ചെയ്യില്ലെന്ന് അവർക്ക് അറിയാം, ഞാൻ ബിഗ് ബോസ്സിൽ അവിടെ മോഷ്ടിക്കാനോ ഒരാളെ വേദനിപ്പിക്കുകയോ ചെയ്‌തിട്ടില്ല , ഒരാളോട് ഇഷ്ട്ടം തോന്നി മാന്യമായ രീതിയിൽ പറഞ്ഞു. അത് പിന്നീട് പലരും വലിയ തെറ്റായി കണ്ടു. പ്രണയിക്കുന്നത് വലിയൊരു തെറ്റാണോ? മോശം കമന്റ് ഇടുന്നവർ പോലും അങ്ങന ഇവിടെ ഇടാൻ ഉണ്ടാവുന്നതിന്റെ കാരണം അച്ഛനെറയും അമ്മയുടെയും പ്രണയം കാരണമാണ്

എന്റെ പ്രണയം അതൊരു സ്ട്രാറ്റജി ആയിരുന്നില്ല. എന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ മണിക്കുട്ടൻ ഇല്ല പിന്നെ നോക്കാം എന്ന് പറഞ്ഞപ്പോൾ തന്നെ എനിയ്ക്ക് അത് സ്റ്റോപ്പ് ചെയ്യമായിരുന്നു. എന്നാൽ ഞാൻ അതിൽ ഉറച്ച് നില്ക്കാൻ കാരണം ഇഷ്ട്ടം ഉള്ളത് കൊണ്ടാണ്. എന്റെ ഇഷ്ട്ടം സത്യമാണ്. ഞാൻ അത് വീണ്ടും വീണ്ടും തുറന്ന് പറയുന്നു. എനിയ്ക്ക് ദൈവത്തിന്റെ കോടതിയിൽ മാത്രമാണ് ബോധിപ്പിക്കാനുള്ളത്. അത് ഞാൻ ബോധിപ്പിച്ചു. ആദ്യം ആ characatറിനോടായിരുന്നു ഇഷ്ട്ടം. ബിഗ് ബോസ്സിൽ എത്തിയപ്പോൾ മണിക്കുട്ടനെ കൂടുതൽ അറിഞ്ഞതോടെയാണ് എനിയ്ക്ക് സ്നേഹമായത്. ആ സ്നേഹം തുറന്ന് പറഞ്ഞതോടെ വലിയ ഒരു ഭൂകമ്പമായി മാറുകയായിരുന്നുവെന്ന് സൂര്യ അഭിമുഖത്തിൽ പറയുന്നു

Noora T Noora T :