സീരിയലുകള്‍ക്ക് ചിത്രീകരണ അനുമതി നല്‍കിയത് പോലെ വലിയ തിരക്കുകള്‍ ഇല്ലാതെ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതി നല്‍കണം, അല്ലാത്തപക്ഷം ഈ വ്യവസായം മുരടിച്ചുപോകും

കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്.

മറ്റെല്ലാ മേഖലകള്‍ എന്നപോലെ സിനിമ വ്യവസായവും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പോകുന്നത്. സൂപ്പര്‍ താരങ്ങള്‍ അല്ല ഇത് മൂലം വിഷമം അനുഭവിക്കുന്നത് മറിച്ച് സാധാരണ തൊഴിലാളികളാണ്. ഒരു സിനിമ ചിത്രീകരണം നടക്കുന്നതിലൂടെ നൂറിലധികം കുടുംബങ്ങളാണ് കഴിഞ്ഞുപോകുന്നത്. അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ്

എം എ നിഷാദിന്റെ വാക്കുകള്‍:

എല്ലാ മേഖലകളിലും കൊവിഡ് പ്രതിസന്ധിയുണ്ട്. ഈ മഹാമാരി മൂലം തീര്‍ത്തും രൂക്ഷമായ അവസ്ഥയിലേക്ക് സിനിമ ലോകം മാറിയിരിക്കുകയാണ്. വിഷമകരമായ അവസ്ഥ എന്തെന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്കോ അല്ലെങ്കില്‍ മുകള്‍ ഉള്ളവര്‍ക്കോ അല്ല ഇത് ബാധിച്ചിരിക്കുന്നത്, സാധാരണ തൊഴിലാളികള്‍ക്കാണ്.

പക്ഷേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കലാകാരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ട് ഒരുപാട് നാളുകളായി. അവര്‍ പട്ടിണി ഇല്ലാതെ കഴിയുന്നത് സര്‍ക്കാര്‍ ഭക്ഷണ കിറ്റ് നല്‍കുന്നത് കൊണ്ടാകാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വലിയൊരു വരുമാന സ്രോതസ്സാണ് തിയേറ്ററുകള്‍.

ഞാനൊക്കെ ഒരുപാട് സിനിമകള്‍ കണ്ടിരുന്ന തിയേറ്ററാണ് ധന്യ- രമ്യ അത് പൊളിച്ചിരിക്കുന്നു. പല തിയേറ്ററുകളും പൊളിച്ച് ഷോപ്പിങ്ങ് കോംപ്ലെക്‌സ് പണിയുന്നു.

സീരിയലുകള്‍ക്ക് ചിത്രീകരണ അനുമതി നല്‍കിയത് പോലെ വലിയ തിരക്കുകള്‍ ഇല്ലാതെ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതി നല്‍കണം. അല്ലാത്തപക്ഷം ഈ വ്യവസായം മുരടിച്ചുപോകും. നിരവധി സിനിമകള്‍ പകുതി അല്ലെങ്കില്‍ മുക്കാല്‍ ഭാഗം ചിത്രീകരിച്ച് നിര്‍ത്തിയിട്ടുണ്ട്. ആ സമയത്താണ് കൊവിഡ് വന്നതും ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചതും. വളരെ കുറച്ച് ദിവസങ്ങള്‍ ഷൂട്ട് ചെയ്തവസാനിപ്പാക്കാന്‍ കഴിയുന്ന ഒരുപാട് സിനിമകള്‍ പെട്ടിയിലായി കിടക്കുന്നു. അതുപോലെ [പല സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന അവസ്ഥയിലാണ്. ഈ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മൂന്നോ നാലോ പേര് മാത്രം മതി. അത്തരം കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണം.

Noora T Noora T :