ബിഗ് ബോസ് വിജയി ആരെന്നോ? പ്രതീക്ഷകൾ താളം തെറ്റി! മറ്റൊന്ന് സംഭവിക്കും…. തുറന്നടിച്ച് ആ മത്സരാർത്ഥി

മലയാളം ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ജനങ്ങള്‍ നേരിട്ട് വോട്ടിങിലൂടെ വിജയിയെയും തിരഞ്ഞെടുക്കുകയും ചെയ്തു. ആരാണ് ആ വിജയി എന്നറിയാനുള്ള പ്രഖ്യാപനത്തിനായി ഏവരും കാത്തിരിക്കുകയാണ്. ഫൈനല്‍ ഈ മാസം നടന്നേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഷോയെ കുറിച്ചും ഫിനാലെയെ കുറിച്ചും അവസാന റൗണ്ടിലെ 8 മത്സരാര്‍ത്ഥികളില്‍ ഒരാളായ നോബി മാര്‍ക്കോസ് പ്രതികരിച്ചിരിക്കുകയാണ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഫൈനലിന്റെ രണ്ട് മൂന്ന് ഡേറ്റുകള്‍ പറഞ്ഞിട്ടുണ്ടെന്ന് നോബി മാര്‍ക്കോസ് പറയുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഫിനാലെയുടെ തിയ്യതി ഉടനെ തന്നെ അറിയിക്കും. അത് കഴിയുമ്പോള്‍ ബിഗ് ബോസ് വിജയി ആരെന്ന് അറിയാം എന്നും നോബി മാര്‍ക്കോസ് പറഞ്ഞു. ബിഗ് ബോസ് വിജയി ആകുമെന്ന പ്രതീക്ഷയുണ്ടോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെ വലിയ പ്രതീക്ഷകളൊന്നും ഉളള ആളല്ല താന്‍ എന്നാണ് നോബി മാര്‍ക്കോസ് മറുപടി നല്‍കിയത്. ഒന്നും പ്രതീക്ഷിക്കാതിരിക്കുന്ന ആളാണ് താന്‍. താന്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് എന്നും തന്റെ ജീവിതത്തിലേക്ക് വന്ന് കയറിയിട്ടുളളത് എന്നും നോബി പറയുന്നു.

അതുകൊണ്ട് തന്നെ വിജയി ആകുമോ എന്ന കാര്യത്തില്‍ താന്‍ പ്രതീക്ഷ വെച്ചിട്ടില്ല. ആഗ്രഹം ഉണ്ട് വിജയി ആകണമെന്ന്. എന്നാല്‍ പ്രതീക്ഷ ഇല്ലെന്നും നോബി മാര്‍ക്കോസ് പറഞ്ഞു. ബിഗ് ബോസിലെ അനുഭവം ഗംഭീരമായിരുന്നു. അത് വേറെ തന്നെ ഒരു ലോകമായിരുന്നുവെന്നും നോബി മാര്‍ക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നോബി മാര്‍ക്കോസിനെ കൂടാതെ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, കിടിലം ഫിറോസ്, സായ് വിഷ്ണു, റിതു മന്ത്ര, റംസാന്‍ എന്നിവരാണ് ബിഗ് ബോസ് ഫൈനലില്‍ മത്സരിക്കുന്ന എട്ട് മത്സരാര്‍ത്ഥികള്‍. ഇവരില്‍ മണിക്കുട്ടനും ഡിംപല്‍ ഭാലിനുമാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

14 മത്സരാര്‍ത്ഥികളുമായി 2021 ഫെബ്രുവരി 14നാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ തുടക്കമിട്ടത്. രമ്യ പണിക്കര്‍, സജ്‌ന, ഫിറോസ്, മിഷേല്‍, ഏഞ്ചല്‍ എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയാണ് ഷോയിലേക്ക് എത്തിയത്. ഇവര്‍ക്കാര്‍ക്കും ഫൈനല്‍ വരെ ഷോയില്‍ പിടിച്ച് നില്‍ക്കാനായില്ല. സൂര്യയും രമ്യ പണിക്കരുമാണ് ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്നും പുറത്തായവര്‍.

95 ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 നടത്താന്‍ സാധിച്ചത്. ചെന്നൈയിലെ ബിഗ് ബോസ് ഹൗസില്‍ നടന്ന ചിത്രീകരണം പക്ഷേ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ട സാഹചര്യമുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം നിര്‍ത്തിവയ്ക്കുകയായിരുന്നു. മല്‍സരാര്‍ഥികള്‍ കേരളത്തില്‍ തിരിച്ചെത്തിയ പിന്നാലെയാണ് വിജയിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടിങ് നടന്നത്.

അതേസമയം ചെന്നൈയിലായിരിക്കും ഫിനാലെ എന്ന് വ്‌ളോഗര്‍ രേവതി പങ്കുവച്ച വീഡിയോയില്‍ പറയുന്നു. മല്‍സരാര്‍ഥികള്‍ മാത്രമല്ല, താരങ്ങളും ഫിനാലെക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്നാണ് വിവരം. രേവതി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പ്രകാരം വൈകാതെ ഗ്രാന്റ് ഫിനാലെ ചെന്നൈയില്‍ നടക്കും. എല്ലാ മല്‍സരാര്‍ഥികളും പരിപാടിക്കെത്തും. ഈ മാസം 18, 19 തിയ്യതികളില്‍ മല്‍സരാര്‍ഥികള്‍ ചെന്നൈയിലേക്ക് പോകും. മല്‍സരാര്‍ഥികള്‍ക്ക് പുറമെ ഇത്തവണ സിനിമാ താരങ്ങളും പരിപാടിക്ക് എത്തിയേക്കുമെന്നാണ് രേവതി പങ്കുവയ്ക്കുന്ന വിവരം.

വലിയ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അവാര്‍ഡ് നൈറ്റ് പോലുള്ള പരിപാടി ആയിരിക്കും. നിരവധി കലാപരിപാടികളുണ്ടാകും. വിശിഷ്ട അതിഥികളായി പ്രമുഖരുടെ സാന്നിധ്യവും ഫിനാലെയ്ക്ക് പകിട്ടേകും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഗെയിമുകള്‍ കുറച്ച് കലാപരിപാടികള്‍ കൂടുതലായി ഉള്‍ക്കൊള്ളിക്കുമെന്നാണ് വിവരം. മല്‍സരാര്‍ഥികള്‍ ചെന്നൈയിലെത്തിയാല്‍ വൈകാതെ ഫിനാലെ ഷൂട്ടിങ് നടക്കും. ഷൂട്ടിങ് കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ടിവിയില്‍ കാണാന്‍ കഴിഞ്ഞേക്കും. പഴയ പോലെ ടിവിയില്‍ കാണാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ടടുത്ത ദിവസം ടിവിയില്‍ വന്നില്ലെങ്കില്‍ ആഗസ്റ്റ് 1ന് ആകാനുള്ള സാധ്യതയും വ്‌ളോഗര്‍ രേവതി പങ്കുവെക്കുന്നു.

വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഫിനാലെ കഴിഞ്ഞാല്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം സീസണ്‍ 4 ഉണ്ടാകുമോ എന്നാണ്. ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അവതാരകനായി മോഹന്‍ലാല്‍ തന്നെയാകുമോ അതോ മറ്റാരെങ്കിലും എത്തുമോ എന്ന ചോദ്യവും ബാക്കിയാണ്.

Noora T Noora T :