ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച് എന്തെങ്കിലും പറ്റിയാൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കില്ല; ജിഷിന്റെ വീഡിയോയും കുറിപ്പും വൈറലാകുന്നു

ജിഷിൻ മോഹനെയും ഭാര്യ വരദയേയും അറിയാത്ത മിനിസ്ക്രീൻ പ്രേക്ഷകർ ചുരുക്കമാണ്. മലയാളം ടെലിവിഷൻ പരമ്പരളിൽ കൂടിയും ഗെയിം ഷോകളിലൂടെയുമാണ് ജിഷിൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ പങ്ക് വെയ്ക്കുന്ന കുറിപ്പും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട് ഇപ്പോൾ ജിഷിന് പങ്ക് വച്ച ഒരു വീഡിയോയും അതിനു ജിഷിൻ നൽകിയ കുറിപ്പും ആണ് വൈറൽ ആകുന്നത്.

ആത്മസഖി പരമ്പരയിൽ നിന്നുള്ള ഒരു രംഗം ആണ് ജിഷിൻ പങ്ക് വച്ചിരിക്കുന്നത്. സീരിയലിലെ ഒരു രംഗത്തിന് ഒപ്പം ഇഷ്ടമുള്ള കന്നഡ സോങ് കൂടി ചേർത്തെയാണ് എന്നും ജിഷിൻ പങ്ക് വച്ച ഒരു പോസ്റ്റിലൂടെ പറയുന്നു. ഹെൽമറ്റില്ലാതെ ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച് വീണു തലപൊട്ടിയിട്ട്, ഇത് ജീഷിൻ കാണിച്ചത് കണ്ടിട്ട് കാണിച്ചതാണെന്ന് പറഞ്ഞാൽ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കില്ല എന്നും വീഡിയോയ്ക്ക് ഒപ്പം ജിഷിൻ പങ്ക് വച്ചു.

ജിഷിന്റെ വാക്കുകൾ!

മുൻപ് ചെയ്ത സീരിയലിലെ ഒരു രംഗം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കന്നഡ സോങ് കൂട്ടി ചേർത്തു. ഹെൽമറ്റില്ലാതെ ഇത് പോലെ കൈവിട്ട് അഭ്യാസം കാണിച്ച് വീണു തലപൊട്ടിയിട്ട്, ഇത് ജീഷിൻ കാണിച്ചത് കണ്ടിട്ട് കാണിച്ചതാണെന്ന് പറഞ്ഞാൽ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായിരിക്കില്ല കേട്ടോ

പണ്ടേ ബൈക്ക് സ്റ്റണ്ടർ ആയ ഞാൻ ഇങ്ങനെ പലതും കാണിക്കും. ടിക് ടോക് ഉണ്ടായിരുന്നെങ്കിൽ അതിൽ എടുത്തിട്ട് കുറെ ലൈക്‌ വാങ്ങിക്കാമായിരുന്നു. ഇനിയിപ്പോ ഇത് കണ്ടിട്ട് പിഴ വീട്ടിൽ വരുമോ ആവോ.. റോഡ് ശരിയാക്കില്ലെങ്കിലും പിഴ അടക്കേണ്ട തുക നാൾക്കുനാൾ വർധിപ്പിക്കുന്നുണ്ടല്ലോ. അതേ ഉള്ളു ഒരാശ്വാസം.

Noora T Noora T :