എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും ‘പൊരിച്ച മീന്‍’ കിട്ടിയിട്ടില്ല, ഈ രീതി മാറണം പെണ്ണായതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം; റിമ കല്ലിങ്കൽ

വീടുകളിൽ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് നടി റിമ കല്ലിങ്കല്‍ മുന്‍പ് തുറന്നു പറഞ്ഞ് രംഗത്തുവന്നിരുന്നു. തന്റെ ജീവിതത്തില്‍ നിന്നും ഒരു ഉദാഹരണം എടുത്തു പറഞ്ഞു കൊണ്ട് സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേര്‍തിരിവിനെ കുറിച്ച് അവര്‍ പറഞ്ഞത് ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്തു.

കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീന്‍ കഷ്ണം കൊടുത്ത ഒരു സംഭവമാണ് താന്‍ എങ്ങനെ ഒരു ഫെമിനിസ്റ്റ് ആയി എന്നതിന് കാരണമായി റിമ ഒരു വേദിയില്‍ പറഞ്ഞത്.

വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീന്‍ കൊണ്ട് മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവും ഞാനെന്റെ അമ്മയെ കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല. എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും ‘പൊരിച്ച മീന്‍’ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത് . പെണ്ണായതിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം അത് വീട്ടില്‍ നിന്ന തന്നെ തുടങ്ങണം. റിമ പറഞ്ഞു

Noora T Noora T :