6 മാസത്തെ ഇടവേള കഴിയാറായി? സൂരജ് മടങ്ങിവരുന്നു! പുതിയ വീഡിയോ ചർച്ചയാകുന്നു,വിടാതെ ആരാധകർ!

പാടാത്ത പൈങ്കിളിയിൽ ദേവ എന്ന നായകനായി ഗംഭീര പ്രകടനം കാഴ്ച വെച്ച താരമായിരുന്നു സൂരജ് സൺ വീട്ടമ്മമാരുടെ പ്രിയങ്കരനായി നിൽക്കവേയാണ് പെട്ടെന്ന് പരമ്പരയിൽ നിന്ന് അപ്രത്യക്ഷനായത്.

വളരെ അപ്രതീക്ഷിതമായുള്ള സൂരജിൻ്റെ മാറ്റം കുടുംബ പ്രേക്ഷകർക്ക് അംഗീകരിക്കാനുമായിട്ടില്ല. സൂരജിന്റെ ഒട്ടുമിക്ക വീഡിയോയിലും പരമ്പരയിലേക്ക് തിരിച്ച് വരണമെന്നുള്ള ആവിശ്യം ഇപ്പോഴും ആരാധകർ ഉന്നയിക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സൂരജ് പങ്കുവെക്കാറുള്ള വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് വരവേൽക്കാറുള്ളത്.

സൂരജ് പങ്കുവെച്ച ഒരു വീഡിയോയും അതിനു ക്യാപ്ഷനായി കുറിച്ച വാക്കുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. സൂരജ് പലപ്പോഴും പങ്കുവെക്കാറുള്ള വീഡിയോയെ കുറിച്ചും അതിലടങ്ങിയിരിക്കുന്ന ഉള്ളടക്കത്തെ കുറിച്ചം മറ്റുമുള്ള ചർച്ചകൾ ദിവസങ്ങളോളം ആരാധകർക്കിടയിൽ നീളാറുമുണ്ട്.

അത്തരത്തിൽ നടൻ്റെ പുതിയ വീഡിയോയും ചർച്ചയായി മാറിയിരിക്കുകയാണ്. ‘മാറ്റം അനിവാര്യം’ എന്ന ക്യാപ്ഷനോടെയാണ് സൂരജിൻ്റെ പുതിയ വീഡിയോ. നാട്ടിമ്പുറത്തെ തൊടിയിലും വരമ്പത്തു കൂടിയുംകൂളിങ് ഗ്ലാസ്സും വെച്ച് തനി നാടൻ ലുക്കിൽ വെറുതെ നടക്കുന്ന സൂരജാണ് വീഡിയോയിലുള്ളത്.

നിരവധി ആരാധകരാണ് നടനോടുള്ള സ്നേഹം പങ്കുവെച്ച് കമൻ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്. തടി വെച്ചെന്നും താടിയും മുടിയും നീണ്ടു വളർന്നെന്നുമൊക്കെയാണ് ആരാധകരിൽ പലരും കുറിച്ചിരിക്കുന്നത്. സീരിയൽ ലോകത്തേക്ക് ഉടനെ തിരികെയെത്തണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

‘വേഗം തിരികെ വരിക.. നിനക്ക് പകരം ആവാൻ ആർക്കും പറ്റില്ല.. എല്ലാവരും പറഞ്ഞു..6 മാസം ഇടവേള ആണെന്ന്. അത് കഴിഞ്ഞ് വരും എന്ന്’ മറ്റൊരു ആരാധകൻ കുറിച്ചു.

തിരിച്ചു വരാനുള്ള ഉദ്ദേശമില്ലേ ഇവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ട് അത് മറക്കരുത് ചേട്ടാ’, ‘ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടു എന്ന് കരുതുന്നു’, ‘ഇതിങ്ങനെ എപ്പോഴെങ്കിലും വന്നാ മതിയോ തിരിച്ചു വരാനുള്ള ഉദ്ദേശമില്ലേ ഇവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ട് അത് മറക്കരുത്’, ‘പറമ്പിലൂടെ കൂളിംഗ് ഗ്ലാസ്‌ വച്ചു നടന്നോ ട്ടോ… സീരിയൽ കാണുന്നേരം സങ്കടം പൊറുത്തൂടാ’ എന്നൊക്കെയാണ് ചില കമൻ്റുകൾ.

Noora T Noora T :