ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണും സിനിമ, സീരിയല്‍ നടിയുമായ പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായി പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്‌സണുമായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒടിടി വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബര്‍മുഡയാണ് അവസാനം അഭിനയിച്ച മലയാള ചിത്രം.

about prasanna surendran

Safana Safu :