തലമുടി മെടഞ്ഞ്‌ റിബൺ കെട്ടി 96ലെ ജാനുവായ ഗൗരിയുടെ ബാംഗ്ലൂർ ഡേയ്സ്; നഗരത്തിലെ ഓർമ്മകളുമായി താരം!

മലയാളിയാണെങ്കിലും ഗൗരി ജി. കിഷൻ തമിഴകത്തിന്റെ പേരിലാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. തൃഷ, വിജയ് സേതുപതി എന്നിവർ വേഷമിട്ട് തമിഴിലും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96 എന്ന സിനിമയിൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗൗരിയാണ്. ഇപ്പോൾ ബാംഗ്ലൂർ ദിനങ്ങൾ ആസ്വദിച്ച ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗൗരി .

ബാംഗ്ലൂർ നഗരം തന്നിൽ വ്യക്തിപരമായി ചേർന്ന് കിടക്കുന്നു എന്നാണ് ഗൗരി പറയുന്നത് . തലമുടി മെടഞ്ഞ്‌ റിബൺ കെട്ടി ആദ്യ ചിത്രത്തിലെത്തിയ ഗൗരി അടിപൊളി സിറ്റി ഗേൾ ലുക്കിലാണ് പുതിയ ഫോട്ടോകളിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിലും ഗൗരി രംഗപ്രവേശം നടത്തിയിരുന്നു

സണ്ണി വെയ്ൻ നായകനായ കുടുംബ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ എന്ന സിനിമയിലൂടെയാണ് ‘ജാനു’ മലയാളത്തിലെത്തിയത്. തിയേറ്റർ റിലീസായ സിനിമ ഉടൻ തന്നെ ഡിജിറ്റൽ റിലീസ് പ്രതീക്ഷിക്കുന്നു ഇതിനിടെ ഗൗരി കോവിഡ് ബാധിതയാവുകയും, അതിൽ നിന്നും മുക്തയാവുകയും ചെയ്‌തു.

മലയാളികൾ ഏറെ ആസ്വദിച്ച ഒരു ആൽബത്തിലൂടെയും ഗൗരി ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളൈ പൂവേ വെള്ളൈ പൂവേ എന്ന ഗാനം ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.

about gouri

Safana Safu :