ആ കാര്യം അറിയാൻ ഞാൻ വൈകിപ്പോയി, ആ രഹസ്യം വിങ്ങലോടെ വെളിപ്പെടുത്തി സൂര്യ, നെഞ്ചിൽ കൈ വെച്ച് ആരാധകർ

മലയാളികളുടെ മനസ്സിൽ മുഴുവനും വിങ്ങൽ ഉണ്ടാക്കിയ സംഭവമായിരുന്നു കൊല്ലം ശൂരനാടുള്ള വിസ്‌മയ. ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത്. വിസ്മയയുടെ മരണമായിരുന്നു ഈ അടുത്ത് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റസും കൂടുതൽ ചർച്ച ചെയ്തത്.

ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുളള ഗുരുതരമായ പ്രശ്‌നങ്ങള്‍ തുടച്ച് നീക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നു. പലരും സ്വന്തം പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് മുന്നോട്ട് വരികയുമാണ്. വിവാഹ സമയത്തെ സമ്മാനം എന്ന പേരില്‍ സ്ത്രീധനം വാങ്ങുന്നതിന് എതിരെ ശക്തമായ ക്യാംപെയ്ന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു.

ബിഗ് ബോസ് താരമായ സൂര്യയും സ്വന്തം അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു

ബിഗ് ബോസ് ഷോയില്‍ നിന്നുളള ഒരു വീഡിയോ ആയിരുന്നു സൂര്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്. പ്രണയത്തേക്കാള്‍ പൊന്നിന് വില കൊടുത്ത ആള്‍ക്ക് സൂര്യ കൊടുത്ത മാസ് മറുപടി എന്ന തലക്കെട്ടിലായിരുന്നു വീഡിയോ പ്രചരിച്ചത്

ബിഗ് ബോസ് ഷോയില്‍ ഒരു ടാസ്‌കിനിടെ തനിക്കുണ്ടായ ഒരു അനുഭവം സൂര്യ പങ്കുവെച്ചിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വന്നയാള്‍ സ്ത്രീധനം ചോദിച്ചതും അതിന് താന്‍ നല്‍കിയ മറുപടിയുമാണ് ബിഗ് ബോസില്‍ സൂര്യ പങ്കുവെച്ചത്. സൂര്യയുടെ ഈ വീഡിയോ ആണ് ഇന്നത്തെ സാഹചര്യത്തില്‍ ആരാധകര്‍ ഏറ്റെടുത്തത്

വൈറലാകുന്ന വീഡിയോയില്‍ സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു

കല്യാണം കഴിക്കാന്‍ റെഡിയാണോ എന്നും സ്വര്‍ണം തയ്യാറാണോ എന്നും അയാള്‍ തന്നോട് ചോദിച്ചു. താന്‍ ഒറ്റ കാര്യമേ പറഞ്ഞുളളൂ. ഈ ഒരു കിലോ സ്വര്‍ണം നിനക്ക് തരണമെന്നുണ്ടെങ്കില്‍ നിനക്ക് അതിനുളള എന്ത് യോഗ്യത ആണുളളത്. തന്റെ ആ ഒരു മറുപടിയില്‍ തന്റെ അച്ഛനും അമ്മയുമാണ് ജയിച്ചത്. പണം ഇല്ലാത്തതിന്റെ പേരില്‍ തന്റെ വിവാഹം പോലും മാറി പോയിട്ടുളളതാണ്. അതിന്റെ പേരില്‍ തന്റെ അമ്മയും അച്ഛനും ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍ പല പെണ്‍കുട്ടികള്‍ക്കും ജീവിതം കിട്ടും. സര്‍ക്കാര്‍ ജോലി ഉളളവനെ മാത്രമേ കല്യാണം കഴിക്കൂ എന്നുളള വാശി നമ്മളും മാറ്റി വെയ്ക്കണം. ഏത് ജോലിക്കും മാന്യതയുണ്ട്. ജോലി വേണമെന്ന് മാത്രം- എന്നാണ് സൂര്യ പ്രതികരിച്ചത്.

ഇപ്പോൾ ഇതാ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു ദുഃഖം പങ്കുവെച്ചിരിക്കുകയാണ് സൂര്യ. വിസ്മയുടെ നായർ വിസ്‌മയ എന്ന ഐഡിയിൽ നിന്നും തന്നെ വിസ്മയ ഫോളോ ചെയ്തിരിക്കുന്ന കാര്യം താൻ അറിഞ്ഞില്ലെന്നാണ് ഏറെ ദുഃഖത്തോടെ സൂര്യ പറയുന്നത്.

വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാമും എത്തിയിരുന്നു. വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ കൈപിടിച്ച് ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

സോഷ്യൽ മീഡിയ പേജുകളിൽ വിസ്മയ സജീവമായിരുന്നു. വിസ്മയയുടെ മരണത്തോടെ ടിക് ടോക്ക് വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓരോ വീഡിയോയും നോവായി മാറുകയായിരുന്നു കുസൃതികളും തമാശകളുമൊക്കെയായി സഹോദരനൊപ്പമുളള വിസ്മയയുടെ വീഡിയോകളാണ് പലരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്. വീഡിയോ കാണുന്ന ആർക്കും തന്നെ വിസ്മയയുടെ മരണം വേദനിപ്പിക്കും. പന്തളം എന്‍എസ്എസ്

Noora T Noora T :