അമ്പിളിയുടെ പരാതിയിൽ ആദിത്യനെ തൂക്കിയെടുത്ത് പോലീസ്; നിമിഷങ്ങൾക്കകം വമ്പൻ ട്വിസ്റ്റ്! ഇത്രയും പ്രതീക്ഷിച്ചില്ല; നാടകീയ രംഗങ്ങൾ

ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദിത്യൻ്റ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പൊലീസ് നടപടി.

നേരത്തെ അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഗാര്‍ഹിക പീഡനമാരോപിച്ച്‌ അമ്പിളിദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു

2019 ജനുവരി 25നായിരുന്നു താരദമ്പതികളുടെ വിവാഹം. കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു. ആദിത്യൻ തന്റെ വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും നേരിട്ട് സംസാരിച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്നും അമ്പിളി പറഞ്ഞിരുന്നു. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് വിവാഹജീവിതത്തിലേക്ക് കടന്നത്.

താൻ ഗർഭിണി ആകുന്നതു വരെ അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു തങ്ങളുടേതെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു. തന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ തൃശൂരായിരുന്നു. തന്റെ അടുത്തേക്ക് വരുന്നത് തന്നെ കുറവായിരുന്നു. താൻ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കുമ്പോൾ അവിടെ ബിസിനസാണ് എന്ന് പറഞ്ഞിരുന്നതായും അമ്പിളി വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം താൻ വിശ്വസിച്ചിരുന്നുവെന്നും അമ്പിളി പറഞ്ഞിരുന്നു.

ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ’, എന്നും അഭിമുഖത്തിൽ അമ്പിളി വെളിപ്പെടുത്തി. ആ സ്ത്രീ ഗർഭിണിയാണെന്ന് ചിലർ പറഞ്ഞെങ്കിലും താനത് വിശ്വസിച്ചില്ല തന്റെ ഭർത്താവിനെ വിശ്വാസമായിരുന്നതായും അമ്പിളി പറയുന്നു.

കഴിഞ്ഞ മാർച്ചിലാണ് താൻ ആ സ്ത്രീയുമായുള്ള ആദിത്യന്റെ ബന്ധം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ കഴിയുമോ എന്ന് അമ്പിളി ചോദിച്ചിരുന്നു.
വിവരമറിഞ്ഞു താൻ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോൾ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല തൃശൂർ എല്ലാവർക്കും അറിയാം എന്നാണ് എന്നും അമ്പിളി വ്യക്തമാക്കി. മാത്രമല്ല ഒത്തുതീർപ്പിന് കുറെ ശ്രമിച്ചിരുന്നുവെങ്കിലും ആൾക്ക് ഇപ്പോൾ ആ സ്ത്രീയെ മതി എന്നാണ് പറഞ്ഞതെന്നും അമ്പിളി പറഞ്ഞു.

അവർക്ക് ഇരുവർക്കും സ്വസ്ഥമായി ജീവിക്കാൻ ഇപ്പോൾ താൻ വിവാഹമോചനം കൊടുക്കണം എന്നാണ് അവരുടെ ആവശ്യമെന്നും അമ്പിളി പറയുന്നു. ആ സ്ത്രീയും അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് എന്ന് അറിയാൻ സാധിച്ചതായും അമ്പിളി പറയുന്നു. താൻ ആ സ്ത്രീയുമായി സംസാരിച്ചുവെങ്കിലും പിന്മാറാൻ അവർ തയ്യാറല്ല എന്നും അമ്പിളി വ്യക്തമാക്കി. അവരോട് എന്ത് പറയാനാണ്. ഭാര്യയും മക്കളും ഉള്ള വ്യക്തിയാണ് എന്ന് അറിഞ്ഞിട്ടും, ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ ഇത്രയും മോശം രീതിയിൽ ജീവിക്കുന്ന അവരോട് എന്ത് പറയാനാണ് എന്നും അമ്പിളി ചോദിക്കുന്നു.
തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് ഉണ്ടെന്നും അമ്പിളി പറയുന്നു. ആരെങ്കിലും വിവരം അറിഞ്ഞാൽ കൊല്ലുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട് എന്നും അമ്പിളി പറഞ്ഞു. തനിക്ക് മാത്രമല്ല പ്രായമായ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നുള്ള ഭീഷണിയും നിലനിൽക്കുന്നുണ്ട് എന്നും അമ്പിളി അറിയിച്ചു. ഒരു തകർച്ചയെ അതിജീവിച്ചു വന്ന തനിക്ക് വീണ്ടും ഒരു തകർച്ച പറ്റില്ലെന്നും അഭിമുഖത്തിൽ അമ്പിളി പറഞ്ഞു. മാത്രമല്ല ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ തനിക്ക് കഴിയില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം, അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യാൻ തനിക്ക് പറ്റില്ല, ബന്ധങ്ങൾക്ക് മൂല്യം നൽകുന്നുണ്ട് എന്നും നടി വ്യക്തമാക്കി.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ആദിത്യനുമായുള്ള വിവാഹം.

Noora T Noora T :