കുറച്ചുനാൾ മാത്രമായിരുന്നു ഒപ്പം ഉണ്ടായത്; നീയെന്നെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല

മലയാളി പ്രേക്ഷകരുടെ ഇഷ്ടടീ താരമാണ് സുചിത്ര മുരളി. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ താമസമാക്കിയ താരം സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ്. എന്നാൽ ഇപ്പോൾ കൊവിഡ് ബോധവത്കരണത്തെ കുറിച്ചുള്ള ഒരു വീഡിയോ ആണ് സുചിത്ര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒപ്പം മരിച്ചുപോയ ‘ബ്രൂണോ’ എന്ന തന്റെ നായയെ കുറിച്ചുള്ള ഓർമകളും നടി ആരാധകരുമായി പങ്കുവയ്ക്കുകയാണ്.

സുചിത്രയുടെ കുറിപ്പ്

നീയെന്നെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ബ്രൂണോ. കുറച്ചുനാൾ മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നതെങ്കിലും നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലുണ്ടായിരുന്ന നിന്റെ ഓമനത്വമുള്ള കൊച്ച് സംഭാവനകളെ കുറിച്ച് പറയേണ്ടതേയില്ല. ആർ.ഐ.പി ഹീറോ!’

Noora T Noora T :