എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്ത് ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ.. ഇന്നും പാറ പോലെ കൂടെ ഉണ്ട്; മഞ്ജുവിന്റെ കുറിപ്പ് വൈറൽ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന കുടുംബ റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു ശ്രദ്ധിക്കപ്പെട്ടത്. ഒടുവിൽ ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ മത്സരാർത്ഥിയായി എത്തുകയും ചെയ്തു

റിയാലിറ്റി ഷോയിലൂടെയെത്തിയ മഞ്ജു ഇന്ന് സ്‌ക്രീനിലെ സജീവ താരമാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്.

ഇപ്പോൾ ഇതാ പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നു കൊണ്ട് കുറിച്ച വാക്കുകൾ വൈറലായി മാറുകയാണ്. ഭാഗ്യൻ എന്ന സഹോദരതുല്യനായ അടുത്ത സുഹൃത്തിനെ പറ്റിയാണ് മഞ്ജു ഇപ്പോൾ വാചാലയായിരിക്കുന്നത്.

‘നമ്മുടെ നല്ല കാലത്ത് കൂടെ കൂടാൻ ഒരുപാട് പേരുണ്ടാകും. ചിലപ്പോൾ അതിൽ പാതി നമ്മളെ പിന്നീട് ഉപേക്ഷിച്ചു പോകും. ചിലർ കൂടെ നില്കും. എന്നാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും മോശം സമയത്തു നമ്മെളെ കൂട്ടാനോ നമ്മുടെ കൂടെ കൂടാനോ ഒരാളും ഉണ്ടാകാൻ സാധ്യത ഇല്ല. എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ…

‘ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ… പക്ഷെ ഇന്നും പാറ പോലെ കൂടെ ഉണ്ട് എന്റെ ഭാഗ്യൻ. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.. power pack.. brother.. friend… happy birthday bhagya…’

സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തുന്ന മഞ്ജുവിന് എതിരെ സൈബർ ആക്രമണവും പതിവായിരുന്നു. ഇതിനെതിരെ പലപ്പോഴും മഞ്ജു ലൈവിൽ എത്തിയിട്ടുണ്ട്. നെഗറ്റീവ് കമന്റ്സ് തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ നടി അതിനെ ധീരമായി നേരിടാറും മറുപടി പറയാറുമുണ്ട്.

Noora T Noora T :