ബിഗ് ബോസ് ഫിനാലെ എന്നാണെന്ന് ചോദിച്ചവർക്കുള്ള മറുപടിയുമായി പുത്തൻ ലുക്കിൽ ലൈവിൽ മണിക്കുട്ടൻ ;ഒപ്പം നവരസയുടെയും മറയ്ക്കാരുടെയും വിശേഷങ്ങളും !

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി ആരാധകരുടെ പ്രിയങ്കരനായ നായകനാണ് മണിക്കുട്ടൻ. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയായ കായംകുളം കൊച്ചുണ്ണിയാണ് നടന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത്. വൻ ഹിറ്റായിരുന്ന പരമ്പരയ്ക്ക് ശേഷമാണ് മണിക്കുട്ടൻ വെള്ളിത്തിരയിൽ എത്തുന്നത്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു.

സിനിമയിൽ അത്ര സജീവല്ലാതിരുന്നപ്പോഴാണ് ബിഗ് ബോസ് മലയാളം സീസൺ ത്രീയിലേക്ക് മണിക്കുട്ടൻ എത്തുന്നത്. നായകനായി മാത്രം കണ്ട് ഇഷ്ടപ്പെട്ടവരെ സ്വഭാവം കൊണ്ടും കൈയിലെടുക്കാൻ മണിക്കുട്ടന് 95 ദിവസം കൊണ്ട് സാധിച്ചു. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനായിരിക്കുകയാണ് ഇപ്പോൾ മണിക്കുട്ടൻ.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടന്റെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. സീസൺ3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മണിക്കുട്ടൻ. ഇപ്പോഴിത തന്റ പുതിയ വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ ലൈവിലെത്തിയിരിക്കുകയാണ് . ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മണിക്കുട്ടൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

പുതിയ ഗെറ്റപ്പിലായിരുന്നു നടൻ ലൈവിൽ എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട എംകെയെ കണ്ടതിലുള്ള സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. പുതിയ വിശേഷങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ലൈവിൽ വാരാതിരുന്നതെന്ന് പറഞ്ഞു കൊണ്ടാണ് മണിക്കുട്ടൻ സംസാരിച്ചു തുടങ്ങിയത്.

ബിഗ് ബോസ് വിശേഷത്തിനോടൊപ്പം തന്നെ തന്റെ പുതിയ സിനിമകളായ കുഞ്ഞാലി മരയ്ക്കാറുടേയും നവരസയുടേയും വിശേഷം മണിക്കുട്ടൻ പങ്കുവെച്ചു. ദിവസങ്ങൾക്ക് മുൻപാണ് നവരസയുടെ ടീസർ പുറത്ത് വന്നത്. ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയദർശന്റെ സമ്മർ ഓഫ് 92 ലാണ് മണിക്കുട്ടൻ അഭിനയിക്കുന്നത്. തമിഴ് നടൻ യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ

നവരസയെ പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മരയ്ക്കാർ എന്നും മണിക്കുട്ടൻ പറയുന്നു. മോഹൻലാൽ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മണിക്കുട്ടനും ഒരു മികച്ച വേഷത്തിലെത്തുന്നുണ്ട്. തിയേറ്റർ റിലീസായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു നടൻ ലൈവിൽ പറഞ്ഞു. താൻ ഗുരുസ്ഥാനീയനായി കാണുന്ന ഒരു വ്യക്തിയാണ് പ്രിയദർശനെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു . അതുപോലെ തന്നെ നവരസയിയുടെ ട്രെയിലറിൽ തന്നെ അന്വേഷിച്ച് കൊണ്ടുള്ള പ്രേക്ഷകരുടെ കമന്റ് കണ്ടുവെന്നും വളരെ സന്തോഷമുണ്ടെന്നും നടൻ പറയുന്നു.

ബിഗ് ബോസ് ഫിനാലെയെ കുറിച്ചും താരം ലൈവിൽ പറഞ്ഞിരുന്നു. ഫിനാലെ ഈ മാസം ഉണ്ടാവും. എന്നാൽ ഡേറ്റിനെ കുറിച്ചോ മറ്റ് വിവരങ്ങളോ ബിഗ് ബോസ് ടീം അറിയിച്ചിട്ടില്ല. നിങ്ങൾ എല്ലാവരേയും പോലെ ഞാനും കാത്തിരിക്കുകയാണ്. മറ്റുള്ളവരെയൊക്കെ കണ്ടിട്ട് കുറെ ദിവസമായി. ഫോൺവഴിയും മെസേജിലൂടെയും എല്ലാവരേയും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരെ നേരിട്ട് കാണാൻ കഴിയും. അതുപോലെ തന്നെ ലാലേട്ടന നേരിട്ട് കാണാം.

ഷോ പെട്ടെന്ന് അവസാനിപ്പിച്ചത് കൊണ്ട് ലാലേട്ടനെ കാണാനോ സംസാരിക്കാനോ അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹത്തെ നേരിട്ട് കാണണം എന്നും ആഗ്രഹമുണ്ടെന്നും ബിഗ് ബോസ് വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞു. ഒന്നിച്ചഭിനയിച്ചിട്ടും ലാലേട്ടനോട് മണിക്കുട്ടൻ കാണിക്കുന്ന സ്നേഹവും ആദരവും ആരാധകർക്കിടയിൽ അപ്പോൾ തന്നെ ചർച്ചയായി. ആരാധകരോട് ലാലേട്ടൻ എന്ന് പറയുമ്പോൾ മണിക്കുട്ടൻ ഷോയിൽ മോഹൻലാലിനെ ലാൽ സാർ എന്നായിരുന്നു വിളിച്ചിരുന്നു. ഇത്തരത്തിൽ മണിക്കുട്ടൻ കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് ആരാധകർ പരസ്പരം പങ്കുവച്ചത്.

അതേസമയം മണിക്കുട്ടൻ തന്നെയാകും സീസൺ ത്രീയിലെ വിജയ് എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. ആ സുദിനം എന്നാണെന്ന് ചോദിച്ചവരോടും മണിക്കുട്ടൻ പ്രതികരിക്കുകയുണ്ടായി. ഈ മാസം തന്നെ ഉണ്ടാകുമെന്നാണ് നടൻ ലൈവിൽ പറഞ്ഞത് . ബിഗ് ബോസ് സീസൺ 3യെ സ്നേഹത്തോടെയാണ് എല്ലാവരും വരവേറ്റത്. അതുകൊണ്ട് തന്നെ ഫിനാലെയും അത്തരത്തിലായിരിക്കും പ്ലാൻ ചെയ്യുക.

ഉടൻ തന്നെ ഫിനാലെയുണ്ടാവുമെന്നും മണിക്കുട്ടൻ ആവർത്തിച്ചു. ജൂലൈ 25 ന് ചെന്നൈയിൽ വെച്ച് ഫിനാലെ ഉണ്ടാകുമെന്നുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് ബിഗ് ബോസ് ഫിനാലെ നീട്ടി കൊണ്ട് പോകുന്നത്. മണിക്കുട്ടൻ ഉൾപ്പെടെ 7 പേരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും ഇക്കുറി വിജയിയെ പ്രഖ്യാപിക്കുക.

about manikkuttan

Safana Safu :