ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻവയ്യാതായി, വണ്ടിപ്പെരിയാറിലെ പീഡന കൊലപാതകം മലയാളിക്കേറ്റത് വലിയ ക്ഷതം; സുരേഷ് ഗോപി

വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രതി കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ അര്‍ജുന്‍ എന്ന 22 കാരനെ പൊലീസ് ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചന്നെ വാര്‍ത്തയാണ് പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ ഇതിന്റെ കുറിപ്പും സുരേഷ് ഗോപി പങ്കുവെച്ചു. വണ്ടിപ്പെരിയാര്‍ കേരളത്തിന്റെ കരുതല്‍ സംസ്ഥാനം എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

‘വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട ആറ് വയസ്സുകാരിയുടെ വീട് ഇന്ന് സന്ദര്‍ശിച്ചു. കുട്ടിക്ക് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരയും പോകാന്‍ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇങ്ങനെ മനുഷ്യന്റെ മുഖംമൂടിയിട്ട ചെന്നായ്ക്കളെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഈ നാട് നന്നാവൂ. ജാഗ്രതരായി ഇരിക്കുക.. പ്രതികരിക്കുക’- സുരേഷ് ഗോപി കുറിച്ചു.

കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാർ ഉൾപ്പടെയുളള സംഭവങ്ങൾ സാമൂഹിക ജീവിതത്തിൽ അനുവദനീയമാണോയെന്ന് ചോദിച്ച അദ്ദേഹം ഇതിനുപിന്നിൽ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിൻപുറത്തുകാരുണ്ടായിരുന്നു.

ചിലപ്പോൾ ബീഡിവലിക്കും, ചിലപ്പോൾ കലുങ്കിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവർ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻവയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം പറഞ്ഞു.

നിയമമുണ്ടെങ്കിലും അതിന്റെ നിർവ്വഹണത്തിൽ നമ്മൾ ലാഞ്ചന കാട്ടുന്നു. കേരളത്തിന് മുഴുവൻ ഇത്തരം സംഭവങ്ങൾ ക്ഷതമാണ് ഏൽപ്പിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കിൽ നമ്മൾ മലയാളികൾക്ക് ഇത് ക്ഷതമാണുണ്ടാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാർ ഇത്തരം സംഭവങ്ങൾക്കെതിരെ കരുതൽ വേണം. ഒരു അപരിചിതൻ കടന്നുവന്നാൽ അയാൾ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകുവെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.

Noora T Noora T :