അർജന്റീനയുടെ വിജയത്തിൽ വീട്ടിലിരുന്ന് ആഹ്ലാദ പ്രകടനം നടത്തി മകൻ, വേദനയോടെ ബ്രസീൽ ആരാധകനായ അച്ഛൻ…ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെയെന്ന് അനീഷ് ജി. മേനോൻ

കോപ്പ അമേരിക്ക ആവേശപ്പോരാട്ടത്തിലെ അർജന്റീനയുടെ ജയം ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോഴിതാ അർജന്റീനയുടെ കടുത്ത ആരാധകനായ നടൻ അനീഷ് ജി. മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ആണ് ഫുട്ബോൾ ആരാധകരുടെ ഇടയിൽ വൈറൽ.

അർജന്റീന ആരാധകനായ മകൻ ടീമിന്റെ വിജയത്തിൽ വീട്ടിലിരുന്ന് ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ബ്രസീൽ ആരാധകനായ അച്ഛൻ വിഷമത്തോടെ ഇരിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. ‘ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെ… (ഇനി ഇന്ന് പോസ്റ്റ്‌ /വിഡിയോ ഇട്ട് ബ്രസീലളിയന്മാരെ വെറുപ്പിക്കുന്നതല്ല)’–വിഡിയോ പങ്കുവച്ച് അനീഷ് കുറിച്ചു.

മത്സരം തുടങ്ങുന്നതിനു മുമ്പും മനോഹരമായ കുറിപ്പ് അനീഷ് പങ്കുവച്ചിരുന്നു.

‘സത്യം പറയാലോ ഉറക്കം വരുന്നില്ല…ഇങ്ങനെ മാനസിക സമ്മർദ്ദം അനുഭവിച്ച ദിവസം മുൻപ് ഉണ്ടായത് എന്റെ ഹൃദയം കൈവിട്ടു പോകുന്നു എന്ന് തോന്നിയ നിമിഷങ്ങളിലാണ്…(എന്റെ സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിൽ എനിക്ക് പറഞ്ഞുറപ്പിച്ച നായക വേഷം നഷ്ടമായ ദിവസ്സവും,ആ സിനിമ വലിയ ഹിറ്റായ ദിവസ്സവും)

ജീവിതം കൈവിട്ടു പോകുന്നു എന്ന് തോന്നിയ അവസരമായിരുന്നു അത്..ഇത് അതുപോലൊരു ദിവസമാണ്…അത്രമേൽ ഇഷ്ടപെടുന്നുണ്ട് ഫുട്ബോളിനെ.. അതുപോലെ ഇഷ്ടപെടുന്നുണ്ട് മെസ്സി എന്ന ജിന്നിനെ..അർജന്റീനയുടെ ജഴ്സിയിൽ മെസ്സി ഒരു കിരീടം നേടുന്നതാണ് ഇന്നത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം…കാലവും ദൈവവും കൂടെയുണ്ട്…കാത്തിരിപ്പിന്റെ കണ്ണുനീരിന്നും മുകളിൽ സന്തോഷ ചിരി വിടരുക തന്നെ ചെയ്യും….വാമോസ്’–അനീഷിന്റെ വാക്കുകൾ…

Noora T Noora T :