നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ മൃദുലയും യുവയും വിവാഹിതരായത് താരവിവാഹത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹദിനത്തിലെ മാത്രമല്ല പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരങ്ങളെത്തിയിരുന്നു.
ആറ്റുകാൽ ക്ഷേത്ര നടയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. കോവിഡ് പ്രതിസന്ധി കാലഘട്ടം ആയതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
ഇരുവരും ഒരുമിച്ച് സീരിയൽ മേഖലയിലുള്ളവർ ആണെങ്കിലും ഇത് ഒരു പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉടലെടുത്ത ഒരു വെൽ അറേഞ്ച്ഡ് മാര്യേജ് ആണ്. ഇവരോടൊപ്പം അഭിനയിച്ച പ്രശസ്ത സീരിയൽ നായിക രേഖ രതീഷ് ആണ് ഈ വിവാഹബന്ധത്തിന് ചുക്കാൻ പിടിച്ചത്.
രേഖ തന്നെയാണ് യുവയോടും മൃദുലയോടും ഒപ്പം ഇരുവരുടെയും വീട്ടുകാരോടും ഇങ്ങനെ ഒരു വിവാഹ ബന്ധം ആലോചിച്ചു കൂടെ എന്ന ചോദ്യം ഉയർത്തിയത്. അത് വീട്ടുകാർക്കും നല്ലതായി തോന്നി, രേഖക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് യുവയും മൃദുലയും അതുകൊണ്ടുതന്നെ ഈ ബന്ധത്തിന് രേഖ മുൻകൈയെടുത്തു. അങ്ങനെയാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്.
നിശ്ചയത്തിന് ശേഷമാണ് യുവയും മൃദുലയും പ്രണയിക്കാൻ തുടങ്ങിയതെന്ന് താരങ്ങൾ പറയുന്നു. എന്നാൽ ഇവരുടെ വിവാഹം കഴിഞ്ഞതോടെ പ്രേക്ഷകർ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വിവാഹത്തിന് രേഖയുടെ അസാന്നിധ്യമാണ് ഇവർ ചോദ്യം ചെയ്യുന്നത്.
ഒരാഴ്ചയോളം നീണ്ടു നിന്ന മെഹന്ദി, ഹൽദി, റിസപ്ഷൻ, വിവാഹം, വിരുന്ന് ആഘോഷം തുടങ്ങിയവയിൽ ഒന്നും രേഖ രതീഷ് എത്തിയിരുന്നില്ല. ഓരോ ദിവസം കുടുംബക്കാർ, ഫ്രണ്ട്സ്, സഹപ്രവർത്തകർ എന്ന രീതിയിലാണ് ഫംഗ്ഷൻ അറേഞ്ച് ചെയ്തത്. എന്നാൽ മറ്റുള്ള സഹപ്രവർത്തകർ എത്തിയെങ്കിലും രേഖ രതീഷ് എത്തിയില്ല. ഇതിന് കാരണം എന്താണ് എന്നാണ് രേഖയുടെ ആരാധകർ അന്വേഷിക്കുന്നത്.
സാധാരണ എല്ലാ കാര്യങ്ങളിലും രേഖ മുൻപന്തിയിൽ നിൽക്കുന്ന ആളാണ്, മാത്രമല്ല രേഖ മുൻകൈയെടുത്ത ഒരു കാര്യത്തിന് എന്തുകൊണ്ട് വന്നില്ല എന്നാണ് ആരാധകരെ അലട്ടുന്ന ചോദ്യം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ രേഖ, ഇരുവരുടെയും വിവാഹം ആയിട്ട് വിവാഹ ആശംസകൾ നേർന്നു കൊണ്ട് ഒരു പോസ്റ്റ് പോലും ഷെയർ ചെയ്തില്ല. ഇതിനു മുന്നേ താരം യുവയും മൃദുലമായി ഒക്കെ നിൽക്കുന്ന നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ ഇരുവരുടെയും വിവാഹം ആയിട്ട് ആശംസ അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടാത്തത് ആരാധകരിൽ കൂടുതൽ സംശയം ഉളവാക്കുന്നു. ഇരുവരും തമ്മിൽ പ്രശ്നമാണോ എന്നും? അതോ രേഖ ഷൂട്ടിംഗ് തിരക്കിലാണോ എന്നും ആണ് ആരാധകർ ചോദിക്കുന്നത്. ഇതിന് ഉടനെ യുവയോ മൃദുലയോ രേഖയോ മറുപടി നൽകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.