ബിഗ് ബോസ് താരം സന്ധ്യാ മനോജിന്റെ ഒഡീസിയിലേക്കുള്ള യാത്ര; പ്രായം ഒരു പ്രശ്‌നമേയല്ല; സ്ത്രീകൾക്ക് പ്രചോദനമാക്കാവുന്ന അനുഭവകഥയുമായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെ ആവാഹിച്ച കലാകാരി !

നര്‍ത്തകിയും യോഗ പരിശീലകയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാളം ബിഗ് ബോസ് സീസൺ ത്രീയിലൂടെയാണ് . എഴുപത് ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് സന്ധ്യ ഷോയിൽ നിന്നും പുറത്തുപോകുന്നത്. പുറത്ത് വന്നതിന് ശേഷം സന്ധ്യ ബിഗ് ബോസ് വിശേഷങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ, സ്വകാര്യ ജീവിതത്തെ കുറിച്ച് അധികവും മനസുതുറക്കാത്ത സ്വഭാവമായിരുന്നു സന്ധ്യയുടേത്.

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ നിൽക്കുമ്പോഴും സന്ധ്യ അധികം വ്യക്തിജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. ഒഡീസി നർത്തകി എന്നും മലേഷ്യക്കാരി എന്നുമൊക്കെ പ്രേക്ഷകർ അഭിസംബോധന ചെയ്തപ്പോൾ അധികം ആർക്കും പരിചിതമല്ലാത്ത ഒഡീസി നൃത്തം ഒരു ചോദ്യചിഹ്നമായിരുന്നു.

ഇപ്പോഴിതാ ആദ്യമായി ഒഡീസി നൃത്തത്തെക്കുറിച്ചും കലാജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയെത്തിയിരിക്കുകയാണ് സന്ധ്യ മനോജ്. മെട്രോമാറ്റിനി ചാനലിന് നൽകിയ സ്വകാര്യ അഭിമുഖത്തിലാണ് സന്ധ്യ മനസ് തുറന്നത്.

“കലാലയ കാലഘട്ടത്തിൽ തന്നെ ദൂരദർശനിലൂടെയും മറ്റും പ്രശസ്തരായ കലാകാരന്മാരുടെ നൃത്തം അമ്പരപ്പോടെ കണ്ടിരുന്നു. മുതിർന്ന ഒരു ഗുരു രാധയെ അവതരിപ്പിക്കുന്നത് കാണാനിടയായപ്പോൾ തോന്നിയ കൗതുകമാണ് ഒഡീസിയിലേക്ക് ആദ്യമായി അടുപ്പിച്ചത്. ആ നൃത്തം കണ്ടമാത്രയിൽ തന്നെ എപ്പോഴെങ്കിലും ഒഡീസി പഠിക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

എന്നാൽ, പിന്നീട് വിവാഹം കഴിഞ്ഞ് മലേഷ്യയിലേക്ക് പോകേണ്ടി വരുകയായിരുന്നു. പക്ഷെ മലേഷ്യയിൽ ചെന്നപ്പോൾ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് കണ്ടത്. പിന്നീട് നടന്ന സംഭവങ്ങൾ ഒഡീസി നൃത്തത്തിൽ സന്ധ്യയെ പ്രശസ്തിയിലേക്ക് നയിച്ചു . പൂർണമായ അഭിമുഖം കാണാം വീഡിയോയിലൂടെ….

about sandhya manoj

Safana Safu :