ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു, വളരെയധികം ബുദ്ധിമുട്ടി, എനിയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം… ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബിയുടെ ഇപ്പോഴത്തെ അവസഥ

ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോണിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ ചെയ്തു സംഗീത രംഗത്ത് സജീവമായി തുടരുന്ന ജോബി കൊവിഡ് ബാധിച്ച അവസ്ഥയെകുറിച്ചാണ് സംസാരിക്കുന്നത്.

കുറച്ചധികം ദിവസങ്ങളായി കൊവിഡിന്റെ വിഷമതകളനുഭവിച്ച് ചികിത്സയിലാണ് താനും കുടുംബവും. കുടുംബാംഗങ്ങൾക്കും തനിക്കും മോശമായ രീതിയിലാണ് കൊവിഡ് ബാധിച്ചതെന്നും വല്ലാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോയതെന്നും പ്രിയപ്പെട്ടവരോടായി ജോബി പറയുന്നു.

അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു. വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തിൽ നിന്നും രക്ഷിക്കുന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട് ഒരുപാട് ആളുകൾ ആണ് എനിക്ക് വേണ്ടി പ്രാർഥിച്ചത്, ഇനിയും എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ എന്നും ജോബി പറയുന്നു.

ഇതൊന്ന് പറയാൻ വേണ്ടിയാണ് ലൈവിൽ വന്നത്. അല്ലെങ്കിൽ ഞാൻ ലൈവിലൂടെ വരുന്ന ആളല്ല. ഒരുപാട് ആളുകൾ ആണ് എന്റെ വിവരം അന്വേഷിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. അവരോടായി വിവരം പറയാൻ ആണ് ഇപ്പോൾ വന്നത്. എല്ലാം മാറിയ ശേഷം നമുക്ക് വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയാണ്. നമ്മൾ വളരെയധികം ശ്രദ്ധിക്കണം. ഈ വൃത്തികെട്ട അസുഖത്തെ നിസാരവത്കരിക്കരുത്. നമുക്ക് ഒരിക്കലും ഇതിന്റെ അവസ്ഥയെ കുറിച്ച് ഒന്നും പ്രവചിക്കാൻ സാധിക്കുകയില്ല. എങ്കിലും അതുണ്ടാക്കുന്ന അവസ്ഥ അതി ഗുരുതരം ആണെന്നും ജോബി പറയുന്നു.

Noora T Noora T :