എല്ലാം മുന്നിൽ കണ്ടു! തിലകന്റെ ആ വാക്കുകൾ മഞ്ജുവിന്റെ ജീവിതത്തിൽ സത്യമാകുന്നു! കാലം എല്ലാം തെളിയിക്കും

പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യർക്ക് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. സാക്ഷ്യം എന്ന ചിത്രത്തിലാണ് അരങ്ങേറിയതെങ്കിലും സല്ലാപത്തിലാണ് മഞ്ജു വാര്യരെ എല്ലാവരും ശ്രദ്ധിച്ചത്അഭിനയ മികവ് കൊണ്ട് മികച്ച കഥാപാത്രങ്ങളാണ് മഞ്ജു സമ്മാനിച്ചത്. അത്തരത്തിൽ മഞ്ജുവിന്റെ സിനിമാജീവിതത്തിൽ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്.

മഞ്ജുവിന്റെ കരിയറിലെ തന്നെ വളരെ ശക്തയും പ്രേക്ഷകർക്ക് ഏറെ പ്രിയ്യപ്പെട്ടതുമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഭദ്ര . വെറും ഭദ്രയല്ല ,വീര ഭദ്ര .. തന്റെ മാതാപിതാക്കളെ വകവരുത്തിയ നടേശൻ മുതലാളിയോടു പക തീർക്കാൻ വരുന്ന ഭദ്ര ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് . അത്രക്ക് മികച്ച പ്രകടനമാണ് മഞ്ജു സിനിമയിൽ കാഴ്ച വച്ചത്. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ദേശിയ തലത്തിൽ മഞ്ജു വാര്യരുടെ പ്രകടനത്തിന് പ്രത്യേക പരാമർശവും ലഭിച്ചു. മലയാള സിനിമയുടെ എഴുത്തച്ഛൻ തിലകനൊപ്പം തന്നെ അഭിനയത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു ചിത്രത്തിൽ മഞ്ജു.തിലകനും ബിജു മേനോനുമൊപ്പം തകർത്തഭിനയിക്കുന്ന മഞ്ജുവിനെ മലയാളികൾ അതിശയത്തോടെയാണ് നോക്കി കണ്ടത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ തിലകൻ സംവിധായകൻ ടി കെ രാജീവ് കുമാറിനോട് മഞ്ജുവിനെ പറ്റി പറഞ്ഞ വാക്കുകൾ ഒരു അഭിമുഖത്തിൽ രാജീവ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊക്കേഷനിൽ എത്തുമ്പോൾ തന്നെ തിലകൻ സാറിനു കുറച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എങ്കിലും മഞ്ജു അഭിനയിക്കുന്നത് അദ്ദേഹം മുഴുവനും കണ്ടു കൊണ്ടിരുന്നു. അദ്ദേഹം ആ സീനിൽ ഇല്ലെങ്കിൽ പോലും മഞ്ജുവിന്റെ അഭിനയം കാണാൻ വേണ്ടി നിക്കുമായിരുന്നു. ഒരിക്കൽ എന്നോട് പറഞ്ഞു. ‘അവളെ സൂക്ഷിക്കണം, അല്ലങ്കിൽ അവൾ എന്നെ കടത്തി വെട്ടിക്കളയും’. മലയാള സിനിമയുടെ തന്നെ അഭിനയ കുലപതിയാണ് അന്ന് മഞ്ജുവിന്റെ അഭിനയം കണ്ടിട്ട് അങ്ങനെ പറഞ്ഞത്. തിലക്നറെ ആ വാക്കുകൾ സത്യമായിത്തീരുകയായിരുന്നു.

വൻ ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്ന ചിത്രം നിർമ്മിച്ചത് മണിയൻ പിള്ള രാജുവും സുരേഷ് കുമാറും ചേർന്നാണ്. ടി കെ രാജീവ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ദേശിയ തലത്തിൽ മഞ്ജു വാര്യരുടെ പ്രകടനത്തിന് പ്രത്യേക പരാമർശവും ലഭിച്ചു.

Noora T Noora T :