മഹീനയുടെ തോളത്ത് കൈവച്ച് റാഫി,സ്മൈൽ പ്ലീസ്… പ്രിയതമയ്ക്ക് ഒപ്പമുള്ള ആദ്യ ചിത്രവുമായി റാഫി

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് ചക്കപ്പഴം. ശ്രീകുമാര്‍,അശ്വതി ശ്രീകാന്ത്, എന്നവരെ കൂടാതെ നിരവധി പുതുമുഖങ്ങളാണ് പരമ്പരയില്‍ എത്തിയത്. എല്ലാവരും പ്രിയപ്പെട്ടവരാണെങ്കിലും തുരുമ്പ് സുമേഷ് ആയി എത്തുന്ന റാഫിയോട് എല്ലാവര്‍ക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്.

കഴിഞ്ഞ ദിവസമാണ് റാഫിയുടെ ജീവിതത്തിലെ വലിയ സന്തോഷ വിവരം പുറത്തുവന്നത്. റാഫിയുടെ ജന്മദിനത്തിൽ തന്നെ വിവാഹ നിശ്ചയം നടന്ന വാർത്തയായിരുന്നു അത്.

ടിക് ടോക് താരമായി വളർന്നുവന്ന റാഫിയുടെ വധു മഹീനയും ടിക് ടോക് വീഡിയോകളിൽ താരമാണ്. മഹീന ആയിരുന്നു ഈ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്.

എന്നാൽ തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് റാഫിയിപ്പോൾ. മഹീനയുടെ തോളത്ത് കൈവച്ച് കോമൺ ലുക്കിലുളള ചിത്രമാണ് റാഫി പങ്കുവച്ചിരിക്കുന്നത്. സ്മൈൽ പ്ലീസ് എന്നാണ് റാഫി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. വിവാഹ നിശ്ചയ സമയത്തുള്ളചിത്രങ്ങളിലൊന്നാണ് റാഫി ഷെയർ ചെയ്തത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

ടിക് ടോക്ക് വഴിയാണ് താരം സീരിയലിലേയ്ക്ക് എത്തിയത്. ടിക്ടോക്കില്‍ ഹേറ്റേഴ്സ് ഇല്ലാത്ത ചുരുക്കം ചിലരില്‍ ഒരാളാണ് റാഫി. ഇലക്ട്രിക്ക് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ റാഫി ടിക് ടോക്കില്‍ തംരംഗമായി നിന്നിരുന്ന സമയം ആണ് ചക്കപ്പഴത്തിലേയ്ക്ക് അവസരം ലഭിക്കുന്നത്.

ചക്കപ്പഴത്തിലേയ്ക്ക് എത്തിയതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും അതിനുള്ള നന്ദി തന്റെ സുഹൃത്തുക്കളോടാണ് എന്നും റാഫി പറഞ്ഞിരുന്നു. അവര്‍ ആണ് എന്നെ ബൂസ്റ്റ് ചെയ്ത ഇന്ന് ഈ കാണുന്ന ആളാക്കി മാറ്റിയത്. ചക്കപ്പഴത്തിലേക്ക് ആദ്യമായി എന്നെ വിളിക്കുന്നത് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് മോഹന്‍ ആണെന്നും റാഫി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

പരിചിത മുഖമായ ശ്രീകുമാർ നായക വേഷത്തിലെത്തിയ പരമ്പര , ടെലിവിഷൻ ആങ്കർ എന്ന നിലയിൽ ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്തിന്റെ ആദ്യ അഭിനയ സംരംഭം തുടങ്ങി പ്രത്യേകതകളുമായിട്ടായിരുന്നു ചക്കപ്പഴം എത്തിയത്. ഇവർക്ക് പുറമെ സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ റാഫി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. റാഫി അവതരിപ്പിച്ച ശ്രീകുമാറിന്റെ സഹോദര കഥാപാത്രമായ സുമേഷ് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Noora T Noora T :