നടി പൗളി വത്സന്റെ പേരില്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സമാനമായ അനുഭവം തനിക്ക് നേരിട്ടിട്ടുണ്ടെന്നും അത് തനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടപ്പെടുത്തിയെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടി ശാന്തകുമാരി.

ആരൊക്കെയോ താന്‍ ഹാര്‍ട്ട് ഓപ്പറേഷന് കഴിഞ്ഞ് കിടക്കുകയാണെന്ന് ഒരു കിംവദന്തി പറഞ്ഞു പരത്തി. ഇതറിഞ്ഞ് പലരും തന്നെ കാണാന്‍ വന്നു. ഓപ്പറേഷന് കഴിഞ്ഞെന്നു കരുതി പലരും സൂക്ഷിക്കണമെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞു. തുറുപ്പ് ഗുലാന് സിനിമയില്‍ അഞ്ച് ദിവത്തെ ഷൂട്ടിനായി തന്നെ വിളിച്ചിരുന്നു.

എന്നാല്‍ താന്‍ സര്‍ജറി കഴിഞ്ഞിരിക്കുന്നെന്നു കരുതി തനിക്ക് ഷൂട്ടിന് പോകാന്‍ വണ്ടി അയച്ചില്ല, മരുന്ന് കഴിച്ച് വിശ്രമിക്കാന്‍ അവര്‍ പറഞ്ഞു. വിളിക്കുന്നവരൊക്കെ ഇങ്ങനെ പറയാന്‍ തുടങ്ങി. സിനിമയിലെ അവസരങ്ങള്‍ പലതും നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും ശാന്തകുമാരി വ്യക്തമാക്കി.
അന്ന് പലരും തന്റെ സഹായത്തിനെത്തി. ചിലര്‍ പൈസയായിട്ടൊക്കെ തന്ന് സഹായിച്ചു. ജഗതിച്ചേട്ടന് സിദ്ധിക്ക് ലാല്‍ എന്നിവരൊക്ക സഹായിച്ചിട്ടുണ്ട്. മോഹന്‍ ലാല്‍ ആന്റണി പൊരുമ്പാവൂരിന്റെ കൈയിലൊക്കെ പൈസ കൊടുത്ത് വിട്ടിട്ടുണ്ട്. ഒരു അസുഖവുമില്ലാതെ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞ് പരത്തിയത്. അഞ്ച് വര്‍ഷം ഞാന്‍ വളരെ കഷ്ടപ്പെട്ടു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല, ആരുടെയെങ്കിലും കാര്യങ്ങള്‍ അറിയാമെങ്കില്‍ തന്നെ ഒന്നും വിളിച്ച് പറഞ്ഞിട്ടില്ല, എന്നിട്ടും എന്തിന് ഇങ്ങനെ ചെയ്തു എന്നറിയില്ല. ഒരുപാട് വിഷമിച്ചു, കഷ്ടപ്പെട്ടുവെന്നും ശാന്തകുമാരി ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.