കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം ,എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു. കാര്യം പറഞ്ഞപ്പോൾ തന്നെ കൈലിമുണ്ടും ബനിയനുമായി ആൾ റെഡി; പിറന്നാൾ ദിനത്തിൽ രസകരമായ കുറിപ്പുമായി ജോയ് മാത്യു

നടൻ കൈലാഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തിൽ നടൻ ജോയ് മാത്യു പങ്കുവച്ച രസകരമായ കുറിപ്പായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

ജോയ് മാത്യുവിന്റെ വാക്കുകൾ

സിനിമകൾ നിന്നു പണിയില്ലാതായി, ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത്. സ്ത്രീകളാണ് കസ്റ്റമേഴ്സ്. കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം ,എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു. കാര്യം പറഞ്ഞപ്പോൾ തന്നെ കൈലിമുണ്ടും ബനിയനുമായി ആൾ റെഡി ,അതാണ് ഈ പയ്യന്റെ പ്രത്യേകത.

എന്ത് കാര്യത്തിനായാലും കൂടെ നിൽക്കും .ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം ചെക്കന്റെ തടി നന്നാവട്ടെ മിഷൻ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നിൽക്കുന്നത് അപ്പോൾ happy birthday dear .

നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയതാരമാണ് കൈലാഷ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് കൈലാഷ്

Noora T Noora T :