പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്; പേർളിയുടെ സന്തോഷത്തിനിടയിലേക്ക് ആ ദുഃഖ വാർത്ത

ആദ്യ കണ്മണിയെ കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലാണ് പേളിയും കുടുംബവും. എന്നാൽ ആ സന്തോഷത്തിനിടയിലും ദുഃഖം അലട്ടുന്നുണ്ട്. അമ്മാമ്മ വേര്പിരിഞ്ഞതിന്റെ സങ്കടത്തിൽ ആണ് പേളിയും കുടുംബവും. കഴിഞ്ഞ ദിവസമാണ് തന്റെ അമ്മാമ്മ ഞങ്ങളെ വിട്ടുപോയി എന്ന് പേളി ആരാധകരെ അറിയിച്ചത് ഒപ്പം അമ്മാമ്മയുടെ ചില വീഡിയോ ക്ലിപ്‌സും പേളി പങ്ക് വച്ചിട്ടുണ്ട്. ശ്രീനിഷും, പേളിയുടെ അനുജത്തി റേച്ചലും അമ്മാമ്മയുടെ വേർപാടിൽ ഓർമ്മകൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ അവർ സുരക്ഷിതമായ ഒരു സ്ഥലത്താണ്. എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു അമ്മാമ്മ എന്ന് പേളി പറയുന്നു

പേളിയുടെ കുറിപ്പിങ്ങനെ

തന്റെ അമ്മാമ്മ ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ എന്നാണ് പേളി കുറിച്ചത്.

Noora T Noora T :