ജലദോഷമുള്ള സൗണ്ടാണ് ലിസിക്ക് നല്ലത്; ഒരു മൂക്ക് അടച്ചുവച്ചും ശബ്ദം നൽകാൻ പറഞ്ഞിട്ടുണ്ട്; ഇടയ്ക്ക് ശബ്ദം മാറിവന്നപ്പോൾ പ്രിയദർശൻ മീനയോട് പറഞ്ഞത് ; വെളിപ്പെടുത്തലുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് !

മലയാള സിനിമാ പ്രേമികൾ താരങ്ങളുടെ അഭിനയം മാത്രമല്ല അവരുടെ ശബ്ദങ്ങളും ശ്രദ്ധിക്കാറുണ്ട് . ചിലപ്പോൾ അഭിനയത്തെക്കാളും ശബ്ദത്തിലൂടെയാകും പ്രേക്ഷകർ ആരാധകരെ തിരിച്ചറിയുന്നത് . ശബ്ദത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് മീന നെവിൽ. പണ്ടത്തെ ഹിറ്റ് നായികമാരായ ലിസിക്കും മേനകയ്ക്കും ശബ്ദം നൽകിയിരുന്നത് മീന ആയിരുന്നു. നിരവധി ആർട്ടിസ്റ്റുകൾക്ക് മീന ശബ്ദം നൽകിയിട്ടുണ്ട്.

ഇപ്പോഴിത ലിസിക്ക് ഡബ്ബ് ചെയ്യുമ്പോഴുണ്ടായ ഒരു രസകരമായ സംഭവം തുറന്നുപറയുകയാണ് മീന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീനയുടെ വെളിപ്പെടുത്തൽ . കൂടാതെ മേനകയുമായുള്ള സൗഹൃദത്തെ കുറിച്ചും ഡബ്ബിംഗ് ജീവിതത്തെ കുറിച്ചുമൊക്കെ മീന പറയുന്നുണ്ട്. സിനിമയിൽ മാത്രമല്ല സീരിയലിലും ശബ്ദം നൽകിയിട്ടുള്ള നടിയാണ് മീന .

പത്മരാജൻ ചിത്രത്തിലൂടെയാണ് മീന തന്റെ ഡബ്ബിംഗ് ജീവിതത്തിന് തുടക്കമിടുന്നത് . കള്ളൻ പവിത്രന് ശേഷം പുറത്തു വന്ന പത്മരാജൻ ചിത്രത്തിലും മീര ഡബ്ബ് ചെയ്തിരുന്നു. പിന്നീട് മലയാളത്തിലെ നിരവധി പ്രമുഖരായ സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ മീനയ്ക്ക് കഴിഞ്ഞിരുന്നു. ഇത് ഒരു ഭാഗ്യമായിട്ടാണ് താരം കാണുന്നത്. പത്മരാജനും കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു മീനയ്ക്കും ഫാമിലിക്കും ഉണ്ടായിരുന്നത്. വീട്ടിലെ കുട്ടിയെ പോലെയായിരുന്നു കണ്ടിരുന്നതെന്നും സിനിമ ഓർമ പങ്കുവെച്ച് കൊണ്ട് താരം പറയുന്നു.

ലിസിക്കും മേനകയ്ക്കു സിനിമയിൽ ശബ്ദം നൽകിയതിനെ കുറിച്ചും മീന പറയുന്നുണ്ട്. ലിസിയേയും മേനകയേയും പരിചയപ്പെടുന്നത് സുരേഷ് കുമാറും പ്രിദർശനും വഴിയാണ്. ലിസിയെ പരിചയപ്പെടുത്തി തന്നത് പ്രിയദർശനായിരുന്നു. എന്നാൽ അന്ന് കണ്ടത് അല്ലാതെ പിന്നീട് ലിസിയെ കണ്ടിട്ടില്ല. എന്നാൽ മേനകയെ പിന്നീടും അസോസിയേഷൻ മീറ്റിങ്ങുകൾക്കും മറ്റും കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നല്ല സൗഹൃദമാണ് ഇവരുമായി ഉള്ളതെന്നും മീന പറയുന്നു,

മേനകയ്ക്ക് സിനിമയിൽ മാത്രമല്ല സീരിയലിലും മീന ശബ്ദം നൽകയിട്ടുണ്ട്. സുരേഷ് കുമാറിന്റേയും മേനകയുടേയും വിവാഹത്തിനും തന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഗർഭിണിയായത് കൊണ്ട് പോകൻ സാധിച്ചിരുന്നില്ല. ഇപ്പോഴും കാണുമ്പോൾ ആ സൗഹൃദവും സ്നേഹവും ഉണ്ടെന്നും മീന കൂട്ടിച്ചേർത്തു. നാട്ടിൽ ചിത്രീകരിച്ച സിനിമകൾക്ക് മാത്രമാണ് താൻ അവർക്കായി ഡബ്ബ് ചെയ്തിട്ടുള്ളു. അതിനാൽ അവരുടെ സ്ഥിരം ശബ്ദമായിരുന്നില്ല. ഇന്നത്തെ പോലെയുള്ള സൗഹൃദങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും മീന പറഞ്ഞു.

ഡബ്ബിംഗ് സമയത്ത് പ്രിയദർശൻ പറഞ്ഞ ഒരു രസകരമായ കമന്റിനെ കുറിച്ചും മീന പറഞ്ഞു . ഏത് ചിത്രമാണെന്ന് തനിക്ക് കൃത്യമായി ഓർമയില്ല. ഒരിക്കൽ ലിസിക്കായി ഡബ്ബ് ചെയ്യുമ്പോൾ തനിക്ക് ജലദോഷം പിടിപ്പെട്ടു. സൗണ്ട് മാറാതിരിക്കാൻ വേണ്ടി ആവിയൊക്കെ പിടിച്ചിട്ടാണ് അന്ന് ഡബ്ബിങ്ങിന് എത്തിയത്. എന്നാൽ ഇടയ്ക്ക് ശബ്ദം മാറി വന്നു. അപ്പോൾ പ്രിയൻ സാറ് പറഞ്ഞു. ലിസിക്ക് ഈ ശബ്ദം നന്നായി ചേരുന്നുണ്ട്. ആ സൗണ്ട് സൂക്ഷിക്കണേ എന്ന്. അതുപോലെ ഊർമിള ഉണ്ണിക്ക് വേണ്ടി ഒരു മൂക്ക് അടച്ച് വെച്ച് ശബ്ദം നൽകിയിട്ടുണ്ടെന്നും മീന പറയുന്നു.

about meena

Safana Safu :