ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ! ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ

വന്‍വിജയമായ ചിത്രം ദൃശ്യം 2വിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി 12ത് മാന്‍ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ഇപ്പോഴിതാ അതിനിടയില്‍ തന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു ഗംഭീര ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു തന്റെ മനസ്സുതുറന്നത്. ദൃശ്യം ടുവിന് ശേഷ്ം പെട്ടെന്ന് ആ സിനിമയിലേക്ക് കടക്കാതിരുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.

ജീത്തുവിന്റെ വാക്കുകള്‍

ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണ്.

കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ്. ജീത്തു പറയുന്നു. ദൃശ്യം 2വിലെ മീനയുടെ വസ്ത്രാലങ്കാരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ജീത്തു മനസ് തുറന്നു.

മോഹന്‍ലാലിനെ നായകനാക്കി റാം എന്നൊരു ചിത്രവും മുന്‍പ് ജീത്തു ജോസഫ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമ നിര്‍ത്തിവെക്കേണ്ടി വന്നു. വിദേശത്തും മറ്റും ചിത്രീകരിക്കേണ്ട രംഗമുളളതിനാലാണ് റാം മാറ്റിവെക്കേണ്ടി വന്നത്. അതേസമയം റാമിന് മുന്‍പ് 12ത് മാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുളള ശ്രമങ്ങളിലാണ് സംവിധായകനെന്ന് അറിയുന്നു.

Noora T Noora T :