എന്റമ്മോ സൂര്യ ഞെട്ടിച്ച് കളഞ്ഞു! കൊറോണയ്ക്കെതിരെ ആ ഡാൻസ്, ചടുലമായ ചുവടുകളിൽ മതിമറന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മത്സരാർഥിയാണ് സൂര്യ. ബിഗ് ബോസ് ഷോയുടെ പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് സൂര്യയെ അടയാളപ്പെടുത്തിയത് താരസുന്ദരി ഐശ്വരി റായിയുമായുള്ള അവരുടെ രൂപസാദൃശ്യമാണ്.

മുൻപും സമൂഹമാധ്യമങ്ങളിൽ ഇത്തരം ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സിനിമകളിലും സീരിയലുകളിലുമെല്ലാം പലപ്പോഴും മുഖം കാണിച്ചിട്ടുള്ള മോഡൽ കൂടിയായ സൂര്യ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത് ബിഗ് ബോസിലൂടെയാണ്. അവിടെയും ഐശ്വര്യ റായിയുടെ സാദൃശ്യം ചർച്ചയായിരുന്നു.

കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യുന്ന സൂര്യയ്ക്ക് ബിഗ് ബോസ്സിൽ മത്സരാർത്ഥിയായി എത്തിയതോടെ വലിയ സ്വീകരണമാണ് ലഭിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും അവസാനമായി എവിക്ട് ആയ മത്സരാര്‍ത്ഥി കൂടിയാണ് സൂര്യ. ഇതിന് പിന്നാലെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വരുന്നത്. തുടര്‍ന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം സൂര്യയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷോയിൽ നിന്ന് പുറത്ത് എത്തിയതിന് ശേഷം സൂര്യ സോഷ്യൽ’മീഡിയയിൽ സജീവമായിരുന്നു

ഇപ്പോൾ ഇതാ സൂര്യയുടെ ഒരു ഡാൻസ് വീഡിയോ വൈറലാവുകയാണ്. കോറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ നൃത്ത രൂപത്തിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് സൂര്യ. ഒരിക്കലും ഭയപ്പെടരുത്, എപ്പോഴും മാസ്ക് ധരിക്കുക , കൈകൾ സോപ്പിട്ട് കഴുകുക , കെട്ടിപിടിക്കുന്നത് ഒഴിവാക്കുക , ഷേക്ക് ഹാൻഡ്‌സ് നൽകാതിരിക്കുക, ബ്രേക്ക് ദി ചെയിൻ തുടങ്ങിയവ തന്റെ നൃത്തത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. 5 മിനിറ്റ് പോലും തികച്ചില്ലാത്ത വീഡിയോ ഈ കൊറോണ കാലത്ത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

അതേസമയം സൂര്യ മികച്ച നർത്തകിയാണെന്ന് ബിഗ് ബോസ്സിൽ പങ്കെടുത്തപ്പോൾ തന്നെ തെളിയിച്ചതാണ്. ഒരു 50 ലക്ഷത്തിന്റെ നേട്ടം ബിഗ് ബോസ് വീട്ടിലേക്കു സൂര്യ നേടികൊടുത്തിട്ടുണ്ട്. ആ നേട്ടം സൂര്യക്കും മണിക്കുട്ടനും മാത്രം സ്വന്തമാണ്. രണ്ടുപേരും ചേർന്ന് അവതരിപ്പിച്ച ‘ഉറുമി’ സിനിമയിലെ ആരാണേ ആരാണേ… എന്ന ഗാനം ഷോയിൽ സൂപ്പർഹിറ്റായിരുന്നു. ഈ വീഡിയോ യൂട്യൂബിൽ എത്തിയതും അവിടെയും വീഡിയോ ഹിറ്റടിച്ചു

ഒരു മിനുറ്റും 20 സെക്കന്റുമുളള വീഡിയോ പുറത്ത് വന്നത് മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ യൂട്യൂബില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുളള വീഡിയോ സൂര്യയുടേയും മണിക്കുട്ടന്റെയും നൃത്തമാണ്. ഇതിനകം 50 ലക്ഷത്തിന് മേലെ ആളുകളാണ് ഈ ഡാന്‍സ് വീഡിയോ കണ്ടിരിക്കുന്നത്. ചടുലമായ കൊറിയോഗ്രഫിയാണ് വീഡിയോയുടെ ഹൈലൈറ്റ്. വീഡിയോ അവസാനിക്കുമ്പോൾ ‘അയ്യപ്പനും കോശിയും സിനിമയിലെ’ കലക്കാത്താ… എന്ന നാടൻ പാട്ടിന് ചുവടുകൾ തീർത്ത് സഹമത്സരാര്ഥികളും ഒപ്പം കൂടി

Noora T Noora T :