മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന് മോഹന്‍രാജ് . മാസ്റ്റര്‍ ബിന്‍’ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്

നവാഗതര്‍ക്ക് സിനിമയില്‍ കടന്നുവരാന്‍ മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അങ്ങിനെയായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു
‘മോഹന്‍ലാലിന്റെ വീട്ടില്‍ ഞാന്‍ ഒരു ചിത്രത്തിന്റെ ഡെയ്റ്റിന് വേണ്ടി പോയി. പക്ഷെ മോഹന്‍ലാല്‍ ഡെയ്റ്റ് തന്നില്ല. ഞാന്‍ നിങ്ങളുമായി ഇതുവരെ സിനിമ ചെയ്തിട്ടില്ല. നിങ്ങളുടെ വര്‍ക്ക് എനിക്ക് അറിയില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങിനെയാണെങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും വെച്ച് പടം ചെയ്യാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയാണ് ചെയ്തത്.’- മോഹന്‍രാജ് പറയുന്നു.
എന്നാല്‍ മോഹന്‍ലാലിനെ പോലെയല്ല മമ്മൂട്ടി എന്നോട് പെരുമാറിയത്. സംസാരിച്ച ശേഷം മമ്മുട്ടി പറഞ്ഞത് നിങ്ങള്‍ പ്രൊഡ്യൂസറുമായി വരു, കഥ പിന്നെ കേള്‍ക്കാമെന്നാണ്.’ മോഹരാജ് പറയുന്നു.