മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യയുടേത്. നായകനായും വില്ലനായും തിളങ്ങി നിൽക്കുകയാണ് സാജൻ. മികച്ച നടനായി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടുമ്പോഴായിരുന്നു വില്ലനായുളള ചുവട് മാറ്റം. സാജന്റെ വില്ലൻ വേഷത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകളിലൂടെയാണ് സാജന്‍ താരമായി മാറിയത്
സോഷ്യൽ മീഡിയയിൽ സജീവമാണ് സാജൻ. തന്റെ ഷൂട്ടിങ്ങ് വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് നിരവധി പ്രതിസന്ധികളായിരുന്നു താരത്തെ നേടിയെത്തിയത്.
കൂട്ടുകാരനും നടനുമായ ശബരിയുടെ വിയോഗവും മകൾക്ക് വന്ന കൊവിഡ് ബാധയുമെല്ലാം നടനെ വല്ലാതെ തളർത്തിയിരുന്നു. ഇപ്പോഴിത പ്രിയസുഹൃത്ത് ശബരിക്കൊപ്പമുള്ള യാത്രയെ കുറിച്ച് സാജൻ സൂര്യ. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട യാത്രാ ഓർമ പങ്കുവെച്ചത്.
തന്റെ ആത്മാർഥ സുഹൃത്തായിരുന്നു ശബരി. ശബരിയുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കൊറോണ കാലത്തായിരുന്നു അവനെ വിധി കൊണ്ടു പോയത്. ഹൃദയം നുറുങ്ങുന്ന വേദനയാണ് ആ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ പരിതാപകരമായിട്ടാണ് 2021ഉം കടന്ന് പോകുന്നത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. എല്ലാ യാത്രകളിലും ശബരി ഓപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്തിനോടൊപ്പമുള്ള യാത്രകളുടെ ഓർമ പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞു.
എന്റെ ഒപ്പം കോളേജ് തലം മുതൽ ഉള്ളയാളാണ് ശബരി. കുടുംബം എന്ന് പറയുമ്പോൾ അവനുമുണ്ടാകും. എന്നെ സംബന്ധിച്ച് കഴിഞ്ഞ കോവിഡ് കാലം നഷ്ടപ്പെടുത്തിയത് നല്ലൊരു സുഹൃത്തിനെയാണ്. ശബരിയുടെ മരണം കൊറോണ മൂലം അല്ലെങ്കിലും ആ സമയത്തുണ്ടായ ഹൃദയ സംബന്ധമായ അസുഖമാണ്. അതിനുശേഷം ഒരു യാത്ര പോകാൻ തനിക്ക് മനസ് വന്നിട്ടില്ല.യാത്രകളെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പക്ഷേ അവന്റെ വിയോഗത്തോടെ അതിനോടുള്ള താൽപര്യവും ഇഷ്ടവും കുറഞ്ഞിട്ടുണ്ട്. ചെറുതായാലും വലുതായാലും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ് കൂടുതൽ ഇഷ്ടമെന്നും സാജൻ സൂര്യ പറയുന്നു.
യാത്രകളിൽ സംഭവിച്ച നല്ലതും മോശവുമായ അനുഭവങ്ങളും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. നിറയെ മഞ്ഞുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യണമെന്നത് കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ മഞ്ഞിൽ കളിക്കാൻ വേണ്ടി കുളു മണാലിക്ക് ട്രിപ്പ് പോകൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ കടുത്ത ചൂടിന്റെ സമയത്താണ് ഞങ്ങൾ പോകുന്നത്. മണാലിയിൽ എത്തി അടുത്ത ദിവസം മഞ്ഞൊക്കെ കണ്ടു അടിച്ചുപൊളിക്കാം എന്ന പ്ലാനായിരുന്നു. പിറ്റേന്ന് രാവിലെ അങ്ങുദൂരെ മഞ്ഞുമൂടിയ മലനിരകൾ കണ്ടപ്പോൾ എല്ലാവരും സന്തോഷിച്ചു. പക്ഷേ അങ്ങോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. സമരത്തെ തുടർന്ന് ആ സ്ഥലത്തേയ്ക്കുള്ള വഴികളെല്ലാം അടച്ചിരിക്കുകയായിരുന്നു, മഞ്ഞുമല കാണാൻ പോകാൻ പറ്റില്ല എന്നുള്ള വാർത്തയും വന്നു. ഞങ്ങൾക്ക് ഒരുപാട് സങ്കടം തോന്നി. ഇനി നല്ല സീസണിൽ കുളു മണാലി പോകണം എന്നത് ആഗ്രഹമാണ്.
ശബരിക്കൊപ്പമുള്ള റഷ്യൻ യാത്രയെ കുറിച്ചും സാജൻ സൂര്യ ഓർമിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. എല്ലാവരും ഒത്തിരി ആസ്വദിച്ചു നടത്തിയ ഒരു യാത്രയായിരുന്നു അത്. ഇനി സ്വിറ്റ്സർലൻഡിൽ പോകണമെന്നാണ ആഗ്രഹം.. ഒത്തിരി നാളായിട്ടുള്ള മോഹമാണ്. അതുപോലെ ഒരു വേൾഡ് ടൂറും പ്ലാനിലുണ്ടെന്നും സാജൻ പറയുന്നു. അമേരിക്കൻ യാത്രയെ കുറിച്ചും നടൻ പറയുന്നു,