‘ഒരു പാവം പിടിച്ച പെൺകുട്ടിയേയും അവരുടെ രണ്ടു കുട്ടികളെയും ആണ് നിങ്ങളുടെ ചേച്ചി വേദനിപ്പിച്ചതെന്ന് കമന്റ്; എന്റെ ജീവിതം നിങ്ങളുടെ കുടുംബ പ്രശ്നമായി കണ്ട് ചീത്ത വിളിക്കുന്നവർക്കുള്ള മറുപടി ഇതാണ്..നിങ്ങടെ സ്വന്തം കുടുംബം കലക്കി; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി അഭയ

കഴിഞ്ഞദിവസം ഗായിക അഭയ ഹിരണ്‍മയി ബ്രൂണോ എന്ന നായക്ക് എതിരെ നടന്ന അതിക്രമത്തിന് എതിരെ ശബ്ദം ഉയർത്തിക്കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിനെ വളരെ മോശം ഭാഷയിലൂടെയാണ് ചില ആളുകൾ കമന്റുകൾ നൽകിയത്. അത്തരക്കാർക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയാണ് അഭയ നൽകിയത്.

‘ഒരു പാവം പിടിച്ച പെൺകുട്ടിയേയും അവരുടെ രണ്ടു കുട്ടികളെയും ആണ് നിങ്ങളുടെ ചേച്ചി വേദനിപ്പിച്ചത്. അവരോട് മനുഷ്യനായി ജീവിക്കാൻ പറയൂ’, എന്ന് തുടങ്ങുന്ന കമന്റുകൾക്കും അഭയ മറുപടി നൽകുന്നുണ്ട്. ഇതിനു പിന്നാലെയാണ് അഭയ മറുപടി നൽകികൊണ്ട് എത്തിയത്.

‘എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയിം ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത ആ സുമനസുകൾക്ക് വേണ്ടി’, എന്ന് പറഞ്ഞു തുടങ്ങുന്ന വാക്കുകൾക്ക് ഒപ്പമാണ് പുതിയ ചിത്രം അഭയ പങ്കിട്ടത്.

‘ആ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമർപ്പിക്കുന്നു !!!!

ഞാൻ ഇതോടെ നന്നായി എന്നും,നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്ന് നിങ്ങടെ സ്വന്തം കുടുംബംകലക്കി’, എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇപ്പോള്‍ തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമര്‍ശം പോലും താന്‍ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരില്‍ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് മുൻപ് അഭയ പ്രതികരിച്ചിട്ടുണ്ട്. അഭയയുടെ മിക്ക പ്രതികരണങ്ങളും അതിവേഗമാണ് വൈറൽ ആകുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന ഗായികയാണ് അഭയ ഹിരണ്‍മയി. അഭയയുടെ പോസ്റ്റുകള്‍ പലപ്പോഴും വെെറലായി മാറാറുണ്ട്. വിമര്‍ശനങ്ങളെ അതെ ഭാഷയിൽ തന്നെയാണ് അഭയ നേരിടുന്നത്.

Noora T Noora T :