ഐഡിയ സ്റ്റാർ സിംഗറിലൂടെയും ചാനൽ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ലക്ഷ്മി ജയന്
ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ലക്ഷ്മിയോടുള്ള ആരാധന പ്രേക്ഷർക്ക് കൂടിയത്.
ഷോയിലെത്തിയ ശേഷമാണ് ഗായികയെ എല്ലാവരും കൂടുതല്‍ അടുത്തറിഞ്ഞത്. എന്നാല്‍ സീസണ് 3യില്‍ അധികനാള്‍ പിടിച്ചുനില്ക്കാന് ലക്ഷ്മി ജയന് സാധിച്ചില്ല. വളരെ കുറച്ചുദിവസങ്ങള്‍ മാത്രമാണ് ബിഗ് ബോസില്‍ നിൽക്കാൻ സാധിച്ചത്
ബിഗ് ബോസില്‍ വന്ന സമയം കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ലക്ഷ്മി മനസുതുറന്നിരുന്നു. ലക്ഷ്മിയുടെ ചില തുറന്നുപറച്ചിലുകൾ സോഷ്യൽ മീഡിയയിൽ ചില ചർച്ചകൾക്കും വഴി വയ്ക്കുകയായുണ്ടായി.
വിവാഹ മോചനം നേടിയ ആളാണ് താനെന്ന് ലക്ഷ്മി മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചാലും ഉളളില്‍ ഭയം ഉണ്ടെന്നാണ് ബിഗ് ബോസിലുളള സമയത്ത് ഗായിക പറഞ്ഞത്.
സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായ താരം ഇപ്പോള്‍ യൂടൂബറായും തിളങ്ങിനില്‍ക്കുകയാണ്. അതേസമയം ബിഗ് ബോസിലുളള സമയത്താണ് ലക്ഷ്മി ജയനെ കുറിച്ച് ഗൂഗിളില്‍ കൂടുതല്‍ പേര് തിരഞ്ഞത്. നടിയുടെ വിവാഹത്തെയും, മുന്‍ ഭര്‍ത്താവിനെ കുറിച്ചുമൊക്കെ അറിയാനായിരുന്നു എല്ലാവരുടെയും ആകാംക്ഷ. ലക്ഷ്മി ജയന്റെ ഹസ്ബന്‍ഡ് നെയിം എന്താണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടതിന്റെ ഒരു രസകരമായ സ്ക്രീന്‍ ഷോട്ട് ഗായിക തന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.
ലക്ഷ്മിയുടെ ഭര്‍ത്താവിനെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന മറുപടിയുടെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലക്ഷ്മി ജയന്റെ പുതിയ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്.
പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ ഐഡളിലൂടെ ഇന്ത്യന്‍ ശ്രദ്ധ തന്നെ നേടിയ ലക്ഷ്മി 2018ല്‍ നടന്ന 10-ാം സീസണിലാണ് മത്സരിച്ചത്. പാടിയ പല വേദികളിലും വയലിന് വായിച്ചും ഗിത്താറും മൃദംഗവും കൈകാര്യം ചെയ്തും കൈയ്യടി വാങ്ങിയിട്ടുണ്ട് ഈ കലാകാരി. ഒരേഗാനം ആണ്-പെണ് ശബ്ദങ്ങളില്‍ ആലപിക്കാനുള്ള ലക്ഷ്മിയുടെ കഴിവിനും കൈയ്യടി മുൻപേ കിട്ടിയിട്ടുണ്ട്.ഐഡിയ സ്റ്റാര്‍ സിംഗറിന് പുറമെ ഇന്ത്യന്‍ ഐഡലിന്റെ പത്താം സീസണിലും ലക്ഷ്മി പങ്കെടുത്തിരുന്നു.