നിർത്തി നിർത്തി പാടൂ കുട്ടീ; ഐഷുനോട് പിഷാരടി ; “അങ്ങോട്ട് പാടി കാണിച്ച് കൊടുക്കണം ചേട്ടാ എന്ന് ആരാധകരും !

മലയാളത്തിലെ യുവനായികമാർക്കിടയിൽ വളരെപെട്ടെന്നുതന്നെ ശ്രദ്ധേയമായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മിയുടേത്. നാലുവർഷങ്ങൾ കൊണ്ട് മലയാളസിനിമയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളവും കടന്ന് തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. ധനുഷിന്റെ നായികയായി ഐശ്വര്യയെത്തിയ ‘ജഗമേ തന്തിരം’ അടുത്തിടെ നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തിയിരുന്നു.

ഇപ്പോഴിതാ, രമേഷ് പിഷാരടി പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്. കുട്ടീ, നിർത്തി നിർത്തി പാടൂ എന്ന ക്യാപ്ഷനോടെ പിഷാരടി പങ്കുവച്ച ചിത്രത്തിൽ നിറഞ്ഞ ചിരിയുമായി റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിൽക്കുന്ന ഐശ്വര്യയേയും പിഷാരടിയേയും കാണാം.

പതിവുപോലെ പിഷാരടിയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “അങ്ങോട്ട് പാടി കാണിച്ച് കൊടുക്കണം ചേട്ടാ,” എന്നാണ് ഒരു ആരാധകന്റെ കമന്റ്.

മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം.

മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്. മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

about aiswarya lekshmi and pisharadi

Safana Safu :