‘മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്, വിവാഹത്തേക്കാള്Ȁ വിവാഹമോചനങ്ങൾ ആഘോഷിക്കപ്പെടണം; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

നടന്‍ ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചിതരായിരിക്കുകയാണ്. ഇതിന് പിന്നാലെ ആമിര്‍ ഖാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.

വിവാഹത്തേക്കാള്‍ വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാംഗോപാല്‍ വര്‍മ കുറിച്ചു.

മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണും ആര്‍ജിവി പറയുന്നു.

”ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ.”

”എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്” എന്ന് ആര്‍ജിവി കുറിച്ചു.

മുമ്പത്തെക്കാള്‍ നല്ല ജീവിതമാണ് ഇനിയുള്ളത്. അത് കളര്‍ഫുള്‍ ആക്കൂ, ആഘോഷിക്കൂ എന്നിങ്ങനെ ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും ടാഗ് ചെയ്തു കൊണ്ട് ആര്‍ജിവി കുറിച്ചിട്ടുണ്ട്. ആമിറിനും കിരണിനും വിവാഹമോചനത്തില്‍ ഇല്ലാത്ത എന്ത് പ്രശ്‌നങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളത് എന്ന് ചോദിച്ച് ട്രോളന്‍മാര്‍ക്കുള്ള മറുപടിയും സംവിധായകന്‍ നല്‍കുന്നുണ്ട്.

Noora T Noora T :