രഞ്ജു രഞ്ജിമാരുടെ പ്രണയം അമ്പലത്തിലെ പൂജാരിയോട്; പുള്ളി എന്റെ മനസ്സില്‍ ശ്രീകൃഷ്ണനായിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ രാധയും; വിവാഹത്തിന് തയ്യാറാണ്, പക്ഷേ…, വൈറലായി ആ വാക്കുകൾ!

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെയായിരുന്നു പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രഞ്ജു മനസ്സുതുറന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതിന് മുന്‍പ് കുറേ കാര്യങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നത്തെ വിഷമങ്ങളെല്ലാം ഉചിതമായ രീതിയില്‍ തന്നെയാണ് നേരിട്ടതെന്ന് ഇപ്പോള്‍ തോന്നുന്നു. വാക്കുകള്‍ കൊണ്ടും ശാരീരികമായും ആക്രമിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നുവെങ്കില്‍ ഇത് പോലെ സംസാരിക്കാന്‍ പറ്റില്ലായിരുന്നു. എല്ലാം സഹിക്കുകയായിരുന്നു അന്ന്.

എനിക്കൊരു ലക്ഷ്യമുണ്ട്, അതിലേക്ക് എത്തണമെങ്കില്‍ ഇതൊക്കെ സഹിച്ചേ മതിയാവൂ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കൊന്നും അന്ന് മറുപടി നല്‍കാറേയില്ലായിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായി, എന്റെ പേരിന് വിലയുള്ള സമയം മുതലാണ് താന്‍ പ്രതികരിച്ച് തുടങ്ങിയതെന്നും രഞ്ജു പറയുന്നു.

5ാമത്തെ വയസ്സിലാണ് എന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. ചേച്ചിക്ക് മേടിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ മേടിക്കാനാണ് ആദ്യം പറഞ്ഞത്. അത് എന്റെ നിഷ്‌കളങ്കതയായാണ് അമ്മ കരുതി . അമ്മ എന്നെ എതിര്‍ത്തിരുന്നില്ല. അന്നും ഇന്നും എനിക്കൊപ്പമുണ്ട്. സഹോദരങ്ങളും അച്ഛനുമായിരുന്നു എതിര്‍ത്തത്. ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി ഒരു സ്ത്രീയാവുമെന്നുള്ള സ്വപ്‌നം അന്നില്ലായിരുന്നു എന്നും രഞ്ജു പറഞ്ഞു.

പിന്നീട് പ്രണയത്തെക്കുറിച്ചും രഞ്ജു മനസുതുറക്കുകയായിരുന്നു. അമ്പലത്തിലെ പൂജാരിയോടാണ് പ്രണയം തോന്നിയത് . അദ്ദേഹത്തിന് തിരിച്ച് എന്നെ ഇഷ്ടമുണ്ടായിരുന്നോയെന്ന് അറിയില്ല. പുള്ളി എന്റെ മനസ്സില്‍ ശ്രീകൃഷ്ണനായിരുന്നു, ഞാന്‍ അദ്ദേഹത്തിന്റെ രാധയും. മുതിര്‍ന്നതിന് ശേഷം വേറൊരാളോട് പ്രണയം തോന്നിയിരുന്നു. കത്ത് നല്‍കിയപ്പോള്‍ അവന്‍ അതുമായി വീട്ടില്‍ വന്നു. അതോടെ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്നും താരം പറഞ്ഞു.

അതേസമയം വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ രഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു. തിരക്കുപിടിച്ച ജീവിതമാണ്. മൂഡോഫാകാന്‍ ഞാന്‍ എന്നെ അനുവദിക്കാറില്ല. എന്റെ സ്വപ്‌നങ്ങളില്‍ ഉള്ള ഒരു പുരുഷന്‍ ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കും. എന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിക്കണം. കുട്ടികളും കുടുംബവുമാണ് എന്റെ ലോകം. അത് വിട്ടൊരു ജീവിതമില്ലെന്നും രഞ്ജുരഞ്ജിമാര്‍ പറയുന്നു.

അടുത്തിടെ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊറോണയെ തുടർന്ന് നേരിടുന്ന പ്രശ്ങ്ങളെ കുറിച്ചും രഞ്ജു പറഞ്ഞിരുന്നു. കൊറോണ മൂലം ബ്യൂട്ടി പാർലറുകൾ തുറക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് നിര്‍ദേശങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. ആളുകളുമായി കൂടുതൽ അടുത്തിടപെടേണ്ട മേഖലയാണ് എന്നതിലാണ് ഈ നിയന്ത്രണങ്ങൾ എന്നാണു വാദമെങ്കിൽ തന്നെ എത്ര കാലം ഇങ്ങനെ അടച്ചിടാനാകും.

ചില മേഖലകളിൽ യാതൊരു നിയന്ത്രണവുമില്ല. ബെവ്കോ ഔട്ട്ലറ്റുകളുടെ മുമ്പിലെ തിരക്കു കണ്ടില്ലേ. എന്തു നിയന്ത്രണങ്ങളാണുള്ളത്? പല തുണിക്കടകളിലും യാതൊരു മാനദണ്ഡവും പാലിക്കാതെ ആളുകൾ ഷോപ്പിങ് നടത്തുന്നു. ഒന്നു വെളിയിലിറങ്ങിയാൽ ഇത്തരം ഒരുപാട് കാഴ്ചകൾ കാണാം.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നു. അതുകൊണ്ട് ചില മേഖലകളിൽ മാത്രം നിയന്ത്രണം തുടരുന്നു. ഇത് ശരിയല്ല. മദ്യം വിൽക്കുമ്പോൾ സർക്കാരിന് വരുമാനം ലഭിക്കുന്നു. എന്നാൽ ജനങ്ങൾക്കും വരുമാനം വേണ്ടേ. ഞങ്ങളും നികുതി അടയ്ക്കുന്നവരാണ്. എന്നായിരുന്നു രഞ്ജു പറഞ്ഞത്.

about renju renjimar

Safana Safu :