മമ്മൂക്കയുമായുള്ള വീഡിയോയ്ക്ക് താഴെ മോശമായ കമന്റുകൾ, നിലവാരമില്ലാത്തവർക്ക് ഇനി മറുപടിയില്ലെന്ന് ബാദുഷ

പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോയായിരുന്നു അദ്ദേഹം പങ്കുവെച്ചത്

ഒരു പരിപാടിക്ക് മമ്മൂട്ടി എത്തിയപ്പോള്‍ ഒപ്പം നിന്ന് ബാദുഷ അകത്തേക്ക് കൊണ്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. അങ്ങനെ തനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റില്‍ മോശം കമന്റുകളും വരാന്‍ തുടങ്ങി. ഇപ്പോള്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാദുഷ.

ബാദുഷയുടെ വാക്കുകള്‍:

മമ്മൂക്കയുമായുള്ള വീഡിയോയ്ക്ക് താഴെ ചില വളരെ മോശമായ കമന്റുകളുമായെത്തിയിരുന്നു. അതില്‍ പലതും സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവര്‍. അവരുടെ നിലവാരമില്ലാത്ത കമന്റുകള്‍ക്ക് ഇനി മറുപടി നല്‍കേണ്ട എന്നാണ് എന്റെ തീരുമാനം. വളരെ കഷ്ടപ്പെട്ടിട്ടും കഠിനാധ്വാനം ചെയ്തുമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. അതില്‍ നിരവധി പേരോട് കടപ്പാടുമുണ്ട്. അതില്‍ മുന്നില്‍ തന്നെ മമ്മുക്കയുണ്ട്.

എന്റെ പോസ്റ്റുകള്‍ക്കു കീഴില്‍ കമന്റ് ചെയ്ത എല്ലാവരോടും നല്ല ബന്ധത്തില്‍ പോകാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു മടിയുമില്ല. എന്നാല്‍, ഇത്തരത്തിലുള്ളവരോട് പ്രതികരിക്കാനില്ല. ബുദ്ധിമുട്ടുള്ളവര്‍ക്ക് എന്റെ പേജ് അണ്‍ ഫോളോ ചെയ്യാം. ഒരു ബുദ്ധിമുട്ടുമില്ല. നന്ദി

പോസ്റ്റിന് വന്ന ചില കമന്റുകള്‍ക്ക് ബാദുഷ തക്കതായ മറുപടി കൊടുത്തെങ്കിലും വീണ്ടും അത്തരം കമന്റുകള്‍ വന്നുകൊണ്ടിരുന്നു. അതിനാലാണ് മമ്മൂട്ടിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇത്തരമൊരു വിശദീകരണം ബാദുഷ നടത്തിയത്.

Noora T Noora T :