ഇദ്ദേഹത്തെ വിമർശിക്കുന്നവർക്ക് വിമർശിക്കാം! പക്ഷെ മരണപെട്ട ഒരുപാട് കലാകാരൻമാരുടെ കുടുംബത്തി ന് അദ്ദേഹത്തിന് ഇന്നും സഹായിച്ചേ മതിയാവൂ… അത് ദിലീപിന്റെ കടമയാണ്…

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ ദിലീപിന് സാധിച്ചു.മിമിക്രിയിലൂടെ സിനിമയിൽ എത്തിയ നടൻ പിന്നീട് മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരമാവുകയായിരുന്നു

ലോഹിതദാസിന്റെ തിരക്കഥയിൽ പിറന്ന സല്ലാപമായിരുന്നു ദിലീപിന്റെ കരിയർ മാറ്റിയത്. സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ശശികുമാർ കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. ദിലീപിന് മാത്രമല്ല മഞ്ജു വാര്യർക്കും ബ്രേക്ക് നൽകിയ ചിത്രമായിരുന്നു സല്ലാപം. മഞ്ജുവിന്റേയും ദിലീപിന്റേയും എക്കാലത്തേയും മികച്ച ചിത്രമായിരുന്നു ഇത്

സല്ലാപത്തിന് ശേഷം നിരവധി മികച്ച കഥാപാത്രങ്ങൾ ദിലീപിനെ തേടി എത്തിയിരുന്നു. പിന്നീട് മലയാള സിനിമയിൽ തിരക്കേറിയ നടനായി ദിലീപ് മാറുകയായിരുന്നു. സിനിമ തിരക്കുകൾക്കിടയിലും തന്നെ കൈപിടിച്ച് കയറ്റിയ ആളെ ദിലീപ് മറന്നിരുന്നില്ല.

മറ്റുള്ളവര്‍ക്ക് തന്നാലാകുന്ന എല്ലാ സഹായങ്ങളും ചെയ്യും. നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറവലാകുന്നത് ലോഹിതദാസിനോടുള്ള ദിലീപിന്റെ ആത്മബന്ധത്തെ കുറിച്ചാണ്. ദിലീപിന്റെ ഫാൻസ് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് വാക്കുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഏട്ടനാണ് വന്ന വഴി ഒരിക്കലും മറക്കാറില്ല .. എന്ന് പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

ദിലീപ് ഏട്ടന്റെ സിനിമാജീവിതത്തിൽ ആദ്യമായി നായക വേഷം (സല്ലാപം) കൊടുക്കുകയും ദിലീപ് എന്ന നടനെ ഉപയോഗിച്ച് പിന്നെയും രണ്ടു സിനിമകൾ (ജോക്കർ,ചക്കരമുത്ത്) സംവിധാനം ചെയ്ത ഡയറക്ടർ ലോഹിദാസ് സാറിന്റെ ഭാര്യയുടെ വാക്കുകൾ

സാറിന്റെ മരണശേഷം കുടുംബത്തിനെ വിളിച്ചു അനേഷിക്കുകയും,വന്ന കാണുകയും,സഹായിക്കുകയും ചെയ്യാൻഒരേ ഒരു താരമേ ഉണ്ടായിരുന്നുള്ളു! ദിലീപേട്ടൻ – സിന്ധു ലോഹിതദാസ്

ഇദ്ദേഹത്തെ വിമർശിക്കുന്നവർക്ക് വിമർശിക്കം! പക്ഷെ മരണപെട്ട ഒരുപാട് കലാകാരൻമാരുടെ കുടുംബത്തിനെ അദ്ദേഹത്തിന് ഇന്നും സഹായിച്ചേ മതിയാവു..! അത് ദിലീപിന്റെ കടമയാണ്.. ജനപ്രിയനായകൻ .. പോസ്റ്റിൽ പറയുന്നു. സംവിധായകൻ ഒമർ ലുലുവും സിന്ധു ലോഹിതദാസിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അതേസമയം നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തേയും ദിലീപ് സാഹയിക്കാറുണ്ട്. ദിലീപുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന താരമായിരുന്നു കൊച്ചിൻ ഹനീഫ . അടുത്തിനിടെ സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഹനീഫയുടെ വിയോഗത്തിന് ശേഷം ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്

പട്ടണം റഷീദിനെ കാണാന്‍ വേണ്ടി ഒരിക്കല്‍ എറണാകുളത്ത് പോയിരുന്നു. എന്നാല്‍ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനില്‍ നിന്ന് ഒരു കാര്‍ വന്നാണ് അന്ന് തങ്ങളെ കൊണ്ട് പോയത്. വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയില്‍വെ സ്റ്റേഷന്‍ വരെ പോകാനായി ഒരു കാര്‍ ഏര്‍പ്പാടാക്കി തന്നിരുന്നു. തന്നെ കാറിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറില്‍ കൊണ്ട് ചെന്ന് ഇരുത്തി. കാറില്‍ ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിന്‍ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അത്. ആ കാറില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ദിലീപ് ജയിലിലായിരുന്ന സമയത്ത് കാര്‍ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാര്‍ വീണ്ടും ശരിയാക്കായത്. അതിന്റെ പണവും ദിലീപ് ആയിരുന്നു നല്‍ കിയിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞായി ആണ് ശാന്തി വിള ദിനേശ് പറഞ്ഞത്

Noora T Noora T :