ഫിനാലയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇരട്ടി സന്തോഷം, ആ രഹസ്യം പങ്കുവയ്ക്കാൻ മണിക്കുട്ടൻ? ഇന്ന് 7:00 മണിക്ക് സംഭവിക്കുന്നത്!

ബിഗ് ബോസ് സീസൺ 3 ൽ ആരാധക പിന്തുണ കൂടുതൽ ലഭിച്ച മത്സരാർത്ഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ. നടനായി മിനി സ്‌ക്രീൻ രംഗത്തും ബിഗ് സ്‌ക്രീൻ രംഗത്തും ആരാധകരെ സൃഷിടിച്ചതിനു ശേഷമാണ് രാജ്യം കണ്ടതിൽ വച്ചേറ്റവും വലിയ റിയാലിറ്റി ഷോയിലേക്ക് മണിക്കുട്ടൻ എത്തുന്നത്.

സോഷ്യൽ മീഡിയയിൽ താരം സജീവം അല്ലാതെ ഇരുന്നിട്ടും ആ ഷോയിലേക്ക് എത്തിയതോടെയാണ് പ്രേക്ഷകർ മണിക്കുട്ടനെ കൂടുതൽ മനസിലാക്കുന്നത്.

ഗെയിം സ്ട്രാറ്റജിയാണ് എന്ന് മണിക്കുട്ടനെ പിന്തുണയ്ക്കാത്തവർ പറയുന്നുണ്ട് എങ്കിലും അദ്ദേഹം യാതാർത്ഥ ജീവിതത്തിലും ഇതേ സ്വഭാവം പാലിച്ചു പോരുന്ന ആളാണ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിക്കുന്നു. ഓരോ ദിവസവും കഴിയും തോറും മണിക്കുട്ടനോടുള്ള ഇഷ്ടവും പിന്തുണയും ആരാധകർക്ക് കൂടുകയാണ്

ബിഗ് ബോസ്സിന്റെ വോട്ടിംഗ് കഴിഞ്ഞെങ്കിലും മണികുട്ടനാണ് വോട്ടിംഗിൽ മുന്നിലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മണിക്കുട്ടൻ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ന് 7 മണിക്ക് മണിക്കുട്ടൻ ലൈവിൽ എത്തുകയാണ്. തങ്ങളുടെ ആരാധകരുമായി സംവദിക്കാനാണ് മണിക്കുട്ടൻ എത്തുന്നത്. മണിക്കുട്ടൻ ഒഫീഷ്യൽ ആർമി പേജിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്.

കൂടുതൽ കാട് കയറി ആരും ചിന്തിക്കല്ലേ…ലൈവ് ബിബി അപ്‌ഡേഷൻ ഒന്നുമല്ല, question and answer പോലെ ഒരു വെറൈറ്റി അത്രമാത്രമേ ഉള്ളൂ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി … ഏതയായാലും മണികുട്ടനെ ഒരു വട്ടം കൂടി കാണാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ

അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയും പുറത്ത് വന്നിരുന്നു ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഒരു യൂട്യൂബ് ചാനലായിരുന്നു ഈ വാർത്തയുമായി എത്തിയത്. ‘ഫിനാലെ ചെന്നൈയില്‍ വച്ചു തന്നെ നടത്തുമെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. അത് നല്ല തീരുമാനമാണെന്നും എല്ലാവരുടേയും മനസിലുള്ള ഫിനാലെ ബിഗ് ബോസ് വേദിയില്‍ വച്ച് തന്നെ നടക്കുന്നതായിരുന്നു. താരങ്ങളെല്ലാം ചെന്നൈയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും വിഡിയോയിൽ പറഞ്ഞിരുന്നു

ബിഗ് ബോസ്സ് ഫിനാലെ എന്ന് നടക്കും, ഈ വാർത്ത സത്യമാണോ? തുടങ്ങി പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണിക്കുട്ടൻ മറുപടി പറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

Noora T Noora T :