സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. രണ്ട് വിവാഹം കഴിച്ചതിൽ നിരവധി തവണ സൈബർ ആക്രമണങ്ങൾ ബഷീർ ബഷി നേരിടേണ്ടിവന്നിട്ടുണ്ട്. മഷൂറയും സുഹാനയും ആണ് താരത്തിന്റെ ബീവിമാർ. ഇരുവരും യൂ ട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.
ഇപ്പോൾ മഷൂറ പങ്ക് വച്ച ഒരു പുതിയ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. Q&A സെക്ഷൻ ആണ് മഷൂറ പങ്ക് വച്ചത്.താൻ ഗർഭിണിയാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ അല്ല, സൈഗു ബേബി തീരെ കുഞ്ഞല്ലേ. അവനെ ഒന്ന് കൊഞ്ചിച്ചു മതിയാകട്ടെ എന്നാണ് മഷൂറ ആരാധകരോട് പറയുന്നത്
ആരാധകരുടെ സംശയങ്ങൾക്ക് എല്ലാം മഷൂറ മറുപടി നൽകുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മറക്കാൻ ആകാത്ത നിമിഷം മുതൽ ഏറ്റവും മോശമായ നിമിഷം വരെയും മഷൂറ സംസാരിക്കുന്നുണ്ട്.
തന്റെ ജീവിതത്തിൽ ഏറ്റവും മോശപ്പെട്ട നിമിഷം ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല,ജീവിതത്തിൽ മറക്കാൻ ആകാത്ത ഒരു നിമിഷം തന്റെ വിവാഹം ആണെന്നും ആ എടുത്ത തീരുമാനം ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നതായും മഷൂറ വ്യക്തമാക്കി. ഒരു മില്യണിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബേർസ്.