‘പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല, മറുപടി കൊടുത്തില്ലെങ്കിലും എന്നും വിളിച്ചും മെസ്സേജ് അയച്ചും കൂടെ ചേർന്നു നിന്ന വല്യേട്ടൻ പോയി’! വേദനയോടെ താരങ്ങൾ

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രഫഷനല്‍ നാടക സീരിയല്‍ സിനിമാ നടനുമായ മണി മായമ്പിള്ളിയുടെ മരണവാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് മലയാളികൾ. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

ഇന്ദുലേഖ, കുങ്കുമപ്പൂവ്, ചന്ദനമഴ, ദേവി മാഹാത്മ്യം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളിലും അദ്ദേഹം വേഷമിട്ടിരുന്നു.\

താരങ്ങളെല്ലാം പ്രിയപ്പെട്ട ചേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചെത്തിയിട്ടുണ്ട്. സീമ ജി നായർ, സോനു സതീഷ്, റിച്ചാർഡ്, സുബ്രഹ്മണ്യം, ഉമ നായർ തുടങ്ങിയവരെല്ലാം മണിയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിട്ടുണ്ട്. ഇന്ദുലേഖ വീണ്ടും തുടങ്ങിയാൽ തിലകൻ മാമനേയും കാണാമല്ലോയെന്നോർത്തിരിക്കുകയായിരുന്നു, വിശ്വസിക്കാനാവുന്നില്ല ഈ വിയോഗമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

സീമ ജി നായർ കുറിച്ചത് ഇങ്ങനെയായിരുന്നു…

പ്രിയ മണിച്ചേട്ടൻ (മണി മായമ്പിള്ളി) ഞങ്ങളെ വിട്ടു പോയി എന്ന വാർത്ത വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്മോർണിംഗ് മെസ്സേജ് അയച്ച ചേട്ടൻ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോൾ താങ്ങാൻ ആവുന്നില്ല. മലയാള നാടക രംഗത്തെ പ്രശസ്ത കലാകാരൻ ആയിരുന്ന ചേട്ടനെ കഴിഞ്ഞ വെള്ളപൊക്കസമയത്താണ് അടുത്തറിഞ്ഞത്. മനോജ്‌ നായർ മുഖേന. അന്ന് തുടങ്ങിയ ബന്ധം. ഒരു കൂടപ്പിറപ്പിനോടെന്ന പോലെ എന്നോട് കാണിച്ച സ്നേഹം. ചേട്ടന്റ അമ്മക്ക് 75 വയസായി. ഇന്നും ആ അമ്മയുടെ ഉണ്ണിക്കണ്ണൻ ആയിരുന്നു അദ്ദേഹം. വളരെ അപൂർവമായാണ് ഇങ്ങനെ ഒരു അമ്മ മകൻ സ്നേഹം കണ്ടിട്ടുള്ളത്. പെട്ടെന്നുള്ള ഈ വിയോഗം ആ അമ്മ എങ്ങനെ താങ്ങും എനിക്കറിയില്ല. ഈ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്യും എന്റെ ദൈവമേയെന്നായിരുന്നു സീമ ജി നായർ കുറിച്ചത്.

ആദരാഞ്ജലികൾ മണി ചേട്ടാ, വാക്കുകൾ കിട്ടുന്നില്ല വിടപറയാൻ. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശപറഞ്ഞു എപ്പോഴും ഘനഗംഭീര ശബ്ദത്തിൽ എല്ലാവരോടും സ്നേഹത്തോടെ നിറഞ്ഞു നിന്നു. മുഖം നോക്കാതെ ചിലപ്പോൾ പെരുമാറും. കുറച്ചു കഴിഞ്ഞാൽ പറയും അപ്പോൾ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സിൽ വയ്ക്കരുത്. അങ്ങനെ നിഷ്കളങ്കമായി ജീവിച്ച പാവം കലാകാരൻ. മറുപടി കൊടുത്തില്ലെങ്കിലും എന്നും വിളിച്ചും മെസ്സേജ് അയച്ചും കൂടെ ചേർന്നു നിന്ന വല്യേട്ടൻ പോയി ഇനി പെങ്ങളുട്ടി എന്ന വിളി ഇല്ലെന്നായിരുന്നു ഉമ നായർ എഴുതിയത്.

കുങ്കുമപ്പൂവിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞായിരുന്നു അശ്വതി എത്തിയത്. അമലമോൾടെ ബാലൻ അങ്കിളിന് നിത്യശാന്തി ലഭിക്കട്ടെയെന്നായിരുന്നു താരം കുറിച്ചത്. മണി മായമ്പിള്ളിക്കൊപ്പമുള്ള ഫോട്ടോയും അശ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Noora T Noora T :