ബിഗ് ബോസ്സിൽ ചിന്തിക്കാതെ പ്രവർത്തിച്ചാൽ നമുക്ക് തന്നെ തിരിച്ചടിയാകും, ഒരു സെക്കന്റ് പോലും വായിൽ തോന്നിയത് പറയാൻ പറ്റില്ല, ബിഗ് ബോസ്സ് നല്ലൊരു മെമ്മറിയായി എന്റെ ജീവിതത്തിലുണ്ടാകും; ബിഗ് ബോസ് വിശേഷങ്ങളുമായി സന്ധ്യ മനോജ്

നര്‍ത്തകിയും മോഡലുമായ സന്ധ്യ മനോജ് സുപരിചിതയാവുന്നത് മലയാളം ബിഗ് ബോസിലൂടെയാണ്. മലേഷ്യന്‍ മലയാളിയായ സന്ധ്യ മനോജ് ഒരു ഭരതനാട്യ നര്‍ത്തകി കൂടിയാണ്. ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് സന്ധ്യയെ ഒഡീസി നര്‍ത്തകിയാക്കിയത്.

മലേഷ്യയില്‍ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങള്‍ പഠിച്ച സന്ധ്യമനോജ് ഇപ്പോഴും ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ ആണ്. എഴുപത് ദിവസത്തോളം ഷോ യില്‍ നിന്നതിന് ശേഷമാണ് സന്ധ്യ എലിമിനേറ്റ് ആവുന്നത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ സന്ധ്യ അറിയിക്കാറുണ്ട്

ഇപ്പോൾ ഇതാ മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്ധ്യ ബിഗ് ബോസ്സ് വിശേഷങ്ങൾ പങ്ക് വെക്കുകയാണ്. ബിഗ് ബോസ്സിൽ ചിന്തിക്കാതെ പ്രവർത്തിച്ചാൽ നമുക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് സന്ധ്യ പറയുന്നത്. ബിഗ് ബോസ്സിലെ ഒരു ദിവസം എന്ന് പറയുന്നത് നീണ്ട ദിവസമാണ്. യോഗ , ഡാൻസ്, എന്റെ ഫിലോസഫിയും എല്ലാം ഞാൻ അവിടെയാണ് പ്രാക്ടീസ് ചെയ്തത്. ബിഗ് ബോസ്സിൽ ഒരു സെക്കന്റ് പോലും വായിൽ തോന്നിയത് പറയാൻ പറ്റില്ല. എപ്പോഴും നമ്മൾ അലേർട്ടാവണമെന്നാണ് സന്ധ്യ പറയുന്നത്

പുറത്ത് വന്നതിന് ശേഷം 5 എപ്പിഡോഡുകൾ കണ്ടു. എപ്പിസോഡുകൾ പതുക്കെ പതുക്കെ കാണാനാണ് തീരുമാനിച്ചത്. ഒരു ദിവസത്തെ 24 മണിക്കൂറിലെ ഒരുമണിക്കൂറാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പക്ഷെ ആ ഒരു മണിക്കൂർ എനിയ്ക്ക് 24 മണിക്കൂറിൽ മെമ്മറീസ്തരുന്നുണ്ട്. ബിഗ് ബോസ്സ് നല്ലൊരു മെമ്മറിയായി എന്റെ ജീവിതത്തിലുണ്ടാകുമെന്നും സന്ധ്യ പറയുന്നു

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയതിന് ശേഷം നെഗറ്റീവ് കമന്റ്സ് ഉണ്ടായിട്ടില്ല, ഹൗസിനകത്ത് ആരുമായും വ്യക്തിപരമായി പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ എനിയ്ക്ക് ഇഷ്യൂ ഉണ്ടായതിൽ മാത്രമാണ് ഞാൻ പ്രതികരിച്ചത്. ഹൗസിൽ നിന്ന് ഇറങ്ങിയതിന് ശേഷം ശേഷം ഡിംപിൾ, മജ്‌സിയ , അഡോണി ലക്ഷ്മി ജയനുമായി കോണ്ടാക്റ്റ് ഉണ്ടെന്നും സന്ധ്യ പറയുന്നു.

താന്‍ ബിഗ്‌ബോസിലേയ്ക്ക് എത്താന്‍ കാരണം ബിഗ്‌ബോസ് വണ്ണിലെ മത്സരാര്‍ത്ഥിയായിരുന്ന ഷിയാസ് കരീമാണ്. ഷിയാസ് ആണ് ഈ ഷോയിലേയ്ക്ക് തന്റെ പ്രൊഫൈല്‍ ആയച്ചതെന്നാണ് സന്ധ്യ പറയുന്നത്

അഭിമുഖം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Noora T Noora T :