സീരിയൽ താരങ്ങളായ മൃദുല വിജയ്-യുവകൃഷ്ണ വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരജോഡിയുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്. എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറിയിരുന്നു
എന്‍ഗേജ്‌മെന്‌റിന് ശേഷം ആറുമാസം കഴിഞ്ഞ് വിവാഹം എന്നാണ് മൃദുലയും യുവയും അറിയിച്ചത്. ഇപ്പോഴിതാ വിവാഹതിയ്യതി അറിയിച്ച് എത്തിയിരിക്കുകയാണ് യുവയും മൃദുലയും. സേവ് ദി ഡേറ്റ് ചിത്രം പോസ്റ്റ് ചെയ്താണ് ഇരുവരും എത്തിയത്.
ജുലായ് ഏട്ടിനാണ് വിവാഹമെന്നാണ് താരങ്ങൾ സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് അറിയിച്ചിരിക്കുന്നത്.
ചില അപ്രതീക്ഷിത തിരിവുകള്‍ അടുത്ത ഘട്ടത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ കാഴ്ചപ്പാടിനെ മാറ്റിയേക്കാം, ഇതാണ് അതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങള്‍ അത് സാധ്യമാക്കും. അതെ, ഞങ്ങള്‍ ഒന്നാവാന്‍ പോവുന്നു,. ഒരേയൊരു മൃദുവ, ഞങ്ങളുടെ ജീവിതത്തിലെ വലിയ ദിവസം വരികയാണ്. കൂടുതല്‍ അപ്ഡേറ്റുകള്‍ വഴിയെ അറിയിക്കാം, യുവകൃഷ്ണ കുറിച്ചു.
അടുത്തിടെ വിവാഹത്തിനായുളള തയ്യാറെടുപ്പുകളിലാണ് തങ്ങളെന്ന് മൃദുല അറിയിച്ചിരുന്നു. വിവാഹം വളരെ ലളിതമായി ചെലവ് ചുരുക്കി നടത്തണമെന്നാണ് പ്ലാന്‍ എന്ന് ഇരുവരും പറഞ്ഞത്. കോവിഡ് സാഹചര്യത്തില്‍ വളരെ കുറച്ച് പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടക്കുക. സ്ത്രീധനത്തെ കുറിച്ചൊന്നും യുവയോ വീട്ടുകാരോ ആവശ്യപ്പെട്ടില്ലെന്ന് മൃദുല പറഞ്ഞിരുന്നു. എനിക്ക് ധരിക്കാനുളള വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുകാര്‍ തരുമെന്നാണ് മൃദുല പറഞ്ഞത്. വിവാഹം സിംപിള്‍ ആക്കണമെന്നായിരുന്നു തന്‌റെ ആഗ്രഹമെന്നും എന്നാല്‍ അമ്മയ്ക്ക് എന്റെ വിവാഹത്തെ കുറിച്ച് ചില സങ്കല്പങ്ങളുണ്ടെന്നും. അപ്പോ അവര്‍ക്ക് വിട്ടിരിക്കുകയാണ് എല്ലാം എന്നും മൃദുല പറഞ്ഞു.