നിന്റെ ഓർമകളിലൂടെ ഇന്നും കടന്ന് പോകുന്നു! ഒരിക്കലും മറക്കില്ല.. മണികുട്ടന്റെ പോസ്റ്റ് വൈറൽ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ജനകീയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു മണിക്കുട്ടൻ. ബിഗ് ബോസ് നൽകിയ ഒരു ടാസ്കിനിടെ പ്രിയ ചങ്ങാതിയെ കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന മണിക്കുട്ടൻ പ്രേക്ഷകരുടെ കണ്ണുകളെയും ഈറനണിയിച്ച കാഴ്ചയായിരുന്നു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്താണ് തണ്ടിന്റെ ഉറ്റ സുഹൃത്തിനെ മണിക്കുട്ടന് നഷ്ടമായത്. പ്രിയ സുഹൃത്ത് റെനോജിനെ കുറിച്ച് ഷോയ്ക്കിടയിൽ പലയാവർത്തി മണിക്കുട്ടൻ പറഞ്ഞിരുന്നു. എന്നും എപ്പോഴും കൂട്ടായിരുന്ന പ്രിയ ചങ്ങാതിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പൂർണ്ണമായും മുക്തനാവാതെയാണ് മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിലെത്തിയത്.

ഇപ്പോഴിതാ, പ്രിയ കൂട്ടുകാരന്റെ ഒന്നാം ചരമവാർഷികദിനത്തിൽ മണിക്കുട്ടൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്റെ ഓർമകളിലൂടെ ഇന്നും കടന്ന് പോകുന്നു.. ഒരിക്കലും മറക്കാനാവില്ലടാ നിന്നെ,” എന്നാണ് വേദനയോടെ മണിക്കുട്ടൻ കുറിക്കുന്നത്.

പോസ്റ്റിനു താഴെ ബിഗ് ബോസ് മത്സരാർത്ഥിയും മണിക്കുട്ടന്റെ ചങ്ങാതിയുമായ ഡിംപൽ ഭാൽ നൽകിയ കമന്റും ശ്രദ്ധ നേടുകയാണ്. “ദശലക്ഷകണക്കിന് ഹൃദയങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നതു കണ്ട് റിനോജ് ഇപ്പോൾ സന്തോഷവാനായിരിക്കും. നിങ്ങളുടെ സൗഹൃദം എന്നെന്നും ഓർമ്മിക്കപ്പെടും. ലോകം ഈ ബന്ധത്തെ വിലമതിക്കും,” എന്നാണ് ഡിംപൽ കുറിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ബിഗ് ബോസിന്റെ മൂന്ന് സീസണുകളിലും മണിക്കുട്ടനെ പോലൊരു മത്സരാര്‍ത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു. നടനെന്ന നിലയില്‍ പരിചതനായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെ മണിക്കുട്ടനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. ഇതോടെ മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനവും നിലപാടുകളിലെ വ്യക്തതയുമാണ് മണിക്കുട്ടനെ താരമാക്കിയത്.

ബിഗ് ബോസില്‍ എത്തിയ ശേഷമാണ് മണികുട്ടന് ആരാധക പിന്തുണ കൂടിയത് ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം എംകെയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിബി വോട്ടിംഗ് അവസാനിച്ചതോടെ മണിക്കുട്ടന്‍ തന്നെ ഒന്നാമത് എത്തുമെന്ന പ്രതീക്ഷകളിലാണ് എല്ലാവരും.

Noora T Noora T :